സെപ്റ്റംബര്‍ പാദത്തിലെ പ്രവര്‍ത്തന ഫലമാണ് സമീപകാലത്തെ തകര്‍ച്ചയുടെ പ്രധാനകാരണം. സ്‌മോള്‍ ക്യാപ് വിഭാഗത്തിലെ 30 ശതമാനത്തോളം കമ്പനികള്‍ക്ക് പ്രതീക്ഷിച്ച വരുമാനം നേടാനായില്ല.

കുതിപ്പുകള്‍ക്ക് പിന്നാലെയായിരുന്നു ചെറുകിട ഓഹരികള്‍. 2023ലും 2024ലിലും യഥാക്രമം 47.5 ശതമാനവും 29.3 ശതമാനവും നേട്ടമുണ്ടാക്കി. ഈ തേരോട്ടം തുടര്‍ന്നപ്പോള്‍ റീട്ടെയില്‍ നിക്ഷേപകരെല്ലാം സ്‌മോള്‍ ക്യാപുകള്‍ക്ക് പിന്നാലെയായിരുന്നു. തകര്‍ച്ച പിന്നാലെയെത്തി. എഴ് വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ ഇടിവാണ് 2025ല്‍ സ്‌മോള്‍ ക്യാപ് വിപണി നേരിട്ടത്. കമ്പനികളുടെ വരുമാനത്തിലെ ഇടിവ്, ഓഹരികളുടെ ഉയര്‍ന്ന മൂല്യം, വന്‍കിട ഓഹരികളിലേക്കുള്ള കൂടുമാറ്റം എന്നിവ ചെറുകിട ഓഹരികളെ ബാധിച്ചു.
തകര്‍ച്ച ഇങ്ങനെ
2025ല്‍ ബിഎസ്ഇ സ്‌മോള്‍ ക്യാപ് സൂചിക ഇതുവരെ 9.45 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. 2018ല്‍ 23 ശതമാനത്തിലധികം തകര്‍ച്ച നേരിട്ടതിന് ശേഷമുള്ള ഏറ്റവും മോശം പ്രകടനമാണിത്. 2023-2024 കാലയളവില്‍ 93 ശതമാനത്തോളം കുതിപ്പാണ് രേഖപ്പെടുത്തിയതെന്ന് ഓര്‍ക്കണം.
സ്‌മോള്‍ ക്യാപ് സൂചിക തകര്‍ച്ച നേരിട്ടപ്പോഴും 2025ല്‍ സെന്‍സെക്‌സ് 10 ശതമാനംവരെ നേട്ടമുണ്ടാക്കി. മിഡ് ക്യാപ് സൂചികയാകട്ടെ രണ്ട് ശതമാനമെന്ന നേരിയ വളര്‍ച്ചയും രേഖപ്പെടുത്തി. സ്‌മോള്‍ ക്യാപിലെ തകര്‍ച്ച ഏതാനും ഓഹരികളില്‍ മാത്രം ഒതുങ്ങുന്നതായിരുന്നില്ല. ലിസ്റ്റ് ചെയ്ത ആയിരത്തോളം കമ്പനികളുടെ ഓഹരികള്‍ അവയുടെ എക്കാലത്തെയും ഉയര്‍ന്ന നിലവാരത്തില്‍നിന്ന് 20 ശതമാനത്തിലധികം ഇടിവ് നേരിട്ടു. 440 ഓഹരികള്‍ 50 ശതമാനത്തിലധികം താഴ്ന്നു. നിരവധി ഓഹരികള്‍ക്ക് 90 ശതമാനത്തലിധികം മൂല്യം നഷ്ടമാകുകയും ചെയ്തു.
ടെലികോം, ഇന്‍ഫ്രാസ്ട്രക്ചര്‍, റിയല്‍ എസ്റ്റേറ്റ്, എഞ്ചിനീയറിംഗ്, ടെക്‌സ്‌റ്റൈല്‍സ്, കമ്മോഡിറ്റീസ്, ഫിനാന്‍ഷ്യല്‍സ്, മീഡിയ, ഐടി, ഫാര്‍മ, ഡിഫന്‍സ്, റിന്യൂവബിള്‍സ് തുടങ്ങിയ എല്ലാ മേഖലകളിലെ ഓഹരികളിലേക്കും നഷ്ടം വ്യാപിച്ചു. ജിടിഎല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍, സുബെക്‌സ്, വക്രാംഗി, ഫിലാറ്റെക്‌സ് ഫാഷന്‍സ്, ഡിഷ് ടിവി, റിലയന്‍സ് ഇന്‍ഫ്ര, റിലയന്‍സ് പവര്‍ തുടങ്ങിയ ഓഹരികള്‍ക്ക് 80% മുതല്‍ 99% വരെ നഷ്ടമായി.
പ്രധാന കാരണങ്ങള്‍
പ്രവര്‍ത്തന ഫലം
സെപ്റ്റംബര്‍ പാദത്തിലെ പ്രവര്‍ത്തന ഫലമാണ് സമീപകാലത്തെ തകര്‍ച്ചയുടെ പ്രധാനകാരണം. സ്‌മോള്‍ ക്യാപ് വിഭാഗത്തിലെ 30 ശതമാനത്തോളം കമ്പനികള്‍ക്ക് പ്രതീക്ഷിച്ച വരുമാനം നേടാനായില്ല.
ഉയര്‍ന്ന മൂല്യം
2020ന് ശേഷം സ്‌മോള്‍ ക്യാപ് ഓഹരികള്‍ക്ക് പിന്നാലെയായിരുന്നു ചെറികിട നിക്ഷേപകരിലേറെയും. അതോടെ ഈ വിഭാഗം ഓഹരികളുടെ മൂല്യം അടിസ്ഥാനഘടകങ്ങളെ അവഗണിച്ചുകൊണ്ട് കുതിച്ചു. മിക്കവാറും ചെറികിട ഓഹരികള്‍ അവയുടെ ദീര്‍ഘകാല ശരാശരിയേക്കാല്‍ 35 ശതമാനംവരെ ഉയര്‍ന്ന വിലയിലാണ് വ്യാപാരം നടന്നിരുന്നത്. ഇപ്പോഴും പല ഓഹരികളുടെയും നിലവാരം യഥാര്‍ഥ മൂല്യത്തോടടുത്തെത്തിയിട്ടില്ല.
സുരക്ഷിത താവളം
ഇതോടെ സ്‌മോള്‍ ക്യാപ് ഓഹരികള്‍ വിറ്റ് നിക്ഷേപകര്‍ താരതമ്യേന സുരക്ഷിതമായ വന്‍കിട ഓഹരികളിലേക്ക് മാറാന്‍ തുടങ്ങി. സ്ഥിരതയുള്ള വരുമാനവും കുറഞ്ഞ ചാഞ്ചാട്ടവും വന്‍കിട ഓഹരികളിലേക്ക് വന്‍കിട നിക്ഷേപകരെയും ആകര്‍ഷിച്ചു. ആഗോള അനിശ്ചിതത്വങ്ങള്‍, റിസ്‌ക് എടുക്കാനുള്ള താത്പര്യമില്ലായ്മ, ഐപിഒകളുടെ ബാഹുല്യം എന്നിവ സ്‌മോള്‍ ക്യാപുകളില്‍നിന്ന് വ്യാപകമായി പണം പിന്‍വിലിക്കാനുള്ള കാരണങ്ങളായി.
ഇരകള്‍ ചെറുകിടക്കാര്‍
വിപണി തകര്‍ച്ച നേരിടുമ്പോള്‍ പതിവായി സംഭവിക്കാറുള്ളതുപോലെ ചെറുകിടക്കാരാണ് ഇത്തവണയും ഇരയായത്. കാരണം എന്‍എസ്ഇയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളിലെ 8.6 ശതമാനം ഓഹരികളും റീട്ടെയില്‍ നിക്ഷേപകരുടെ കൈവശമാണ്. ക്യാഷ് മാര്‍ക്കറ്റിലെ 35 ശതമാനം ഇടപാടുകള്‍ നടത്തുന്നതും ഇവര്‍തന്നെ. അവരുടെ പോര്‍ട്ട്‌ഫോളിയോ എടുത്തുനോക്കിയാല്‍ ചെറുകിട ഓഹരികളാക്കും ഭൂരിഭാഗവും. പ്രധാന സൂചികകള്‍ നേട്ടമുണ്ടാക്കുമ്പോഴും പോര്‍ട്ട്‌ഫോളിയോ നഷ്ടത്തിലാകാന്‍ കാരണം അതുതന്നെയാണ്.
നേട്ടം ഇനിയെപ്പോള്‍?
കമ്പനികളുടെ വരുമാനം മെച്ചപ്പെടാന്‍ തുടങ്ങുമ്പോള്‍ മാത്രമേ മുന്നേറ്റത്തിന്റെ ചെറിയ സൂചനയെങ്കിലും പ്രത്യക്ഷമാകാന്‍ തുടങ്ങൂ. ഓഹരികളുടെ മൂല്യമാകട്ടെ ഇനിയും കുറയേണ്ടതുമുണ്ട്. ഈ രണ്ട് സാഹചര്യങ്ങളും ഉടനെ പ്രതീക്ഷിക്കാന്‍ കഴിയില്ല. ജനുവരി-മാര്‍ച്ച് പാദങ്ങളിലെ വരുമാനക്കണക്കുകളാകും നിര്‍ണായകമാകുക.
വരുമാനം മെച്ചപ്പെടുകയാണെങ്കില്‍, മികച്ച അടിസ്ഥാനമുണ്ടായിട്ടും 60 ശതമാനംവരെ തിരുത്തല്‍ നേരിട്ട ഓഹരികള്‍ക്ക് തിരിച്ചുവന്നേക്കാം. മറിച്ചാണ് സംഭവിക്കുന്നതെങ്കില്‍ വന്‍കിട ഓഹരികളിലും തിരഞ്ഞെടുക്കപ്പെട്ട ഇടത്തരം ഓഹരികളിലും മാത്രമായി നേട്ടം ഒതുങ്ങിയേക്കും.
Content Highlights: Small cap stocks experienced a significant crash after booming. Analyze the reasons, the impact on retail investors, and the potential for a comeback in this in-depth guide.
Published: 10 Dec 2025, 03:50 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented