സംവത് 2079ന് മുന്നേറ്റത്തോടെ തുടക്കം. മുഹുര്‍ത്ത വ്യാപാരത്തില്‍ സൂചികകള്‍ മികച്ച നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 17,700ന് മുകളിലെത്തി. സെന്‍സെക്സ് 524.51 പോയന്റ് നേട്ടത്തില്‍ 59,831.66ലും നിഫ്റ്റി 154.50 പോയന്റ് ഉയര്‍ന്ന് 17,730.80ലുമാണ് ക്ലോസ് ചെയ്തത്.

To advertise here,

നെസ് ലെ ഇന്ത്യ, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി, എല്‍ആന്‍ഡ്ടി, എസ്ബിഐ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ഹിന്ദുസ്ഥാന്‍ യുണിലിവര്‍, കൊട്ടക് മഹീന്ദ്ര ബാങ്ക്, എച്ച്ഡിഎഫ്‌സി ലൈഫ്, അദാനി എന്റര്‍പ്രൈസസ് തുടങ്ങിയ ഓഹരികള്‍ നഷ്ടംനേരിട്ടു. 

എല്ലാ സെക്ടറല്‍ സൂചികകളും നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകളാകട്ടെ 0.5-1ശതമാനം നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. ആഗോള വിപണികളില്‍നിന്നുള്ള അനുകൂല സൂചനകളും കമ്പനികളുടെ ഈയിടെ പുറത്തുവന്ന മികച്ച പ്രവര്‍ത്തനഫലങ്ങളുമാണ് മുഹൂര്‍ത്ത വ്യാപാരത്തില്‍ പ്രതിഫലിച്ചത്. നവംബറിലെ നിരക്കുവര്‍ധനവോടുകൂടി യുഎസ് ഫെഡ് റിസര്‍വ് കര്‍ശന പണനയത്തില്‍നിന്ന് പിന്മാറിയേക്കാമെന്നാണ് സൂചന. മുക്കാല്‍ ശതമാനത്തിന്റെ ഒരു വര്‍ധന കൂടിയുണ്ടായേക്കാമെന്നാണ് വിലയിരുത്തല്‍.