
വിപണി തിരുത്തല്‍ നേരിട്ടതോടെ രാജ്യത്തെ മികച്ച കമ്പനികളുടെ ഓഹരി മൂല്യം ദീര്‍ഘകാല ശരാശരിയുടെ താഴെയെത്തി. കുറഞ്ഞ മൂല്യത്തില്‍ ലഭ്യമായതിനാല്‍ മികച്ച നിക്ഷേപ അവസരമാണ് ഇപ്പോഴുള്ളത്.
കഴിഞ്ഞ വര്‍ഷം നിഫ്റ്റിയിലുണ്ടായ നഷ്ടം ഒരു ശതമാനമാണ്. വര്‍ഷത്തെ ഉയര്‍ന്ന നിലവാരം രേഖപ്പെടുത്തിയ ഡിസംബറിനു ശേഷമാകട്ടെ എട്ടു ശതമാനവും തിരുത്തലുണ്ടായി. എന്‍എസ്ഇ 100 സൂചിക കഴിഞ്ഞ വര്‍ഷം അഞ്ച് ശതമാനവും 52 ആഴ്ചയിലെ ഉയര്‍ന്ന നിലവാരത്തില്‍നിന്ന് 11 ശതമാനവും താഴെപ്പോയി. പ്രധാന രണ്ട് സൂചികകളും 10 വര്‍ഷ ശരാശരിയേക്കാള്‍ 8 ശതമാനത്തോളം കിഴിവിലാണ് ട്രേഡ് ചെയ്യുന്നത്.
രണ്ടു മാസത്തിനിടെയുണ്ടായ വിപണിയിലെ സമ്മര്‍ദം മികച്ച ഓഹരികള്‍ പോര്‍ട്ട്‌ഫോളിയോയില്‍ ചേര്‍ക്കാനുള്ള അവസരം നിക്ഷേപകര്‍ക്ക് നല്‍കിയിരിക്കുന്നു. വല്ലപ്പോഴും വീണുകിട്ടുന്ന ഇത്തരത്തിലുള്ള അവസരം മികച്ച രീതിയില്‍ പ്രയോജനപ്പെടുത്താനായാല്‍ ഭാവിയില്‍ മികച്ച നേട്ടം സ്വന്തമാക്കാം. ദീര്‍ഘകാല വീക്ഷണത്തോടെ ഓഹരികള്‍ വാങ്ങുകയും കൈവശം വെയ്ക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്.
ഉയര്‍ന്ന നിലവാരത്തില്‍നിന്ന് 15-25 ശതമാനം കിഴിവില്‍ ലഭ്യമായ ഗുണനിലവാരമുള്ള ഓഹരികളില്‍ നിക്ഷേപിക്കാനുള്ള മികച്ച അവസരമാണിപ്പോഴുള്ളത്. തിരുത്തലിനുള്ള അവസരം കാത്തിരുന്ന് മൂല്യം താഴുമ്പോള്‍ മികച്ച ഓഹരികള്‍ക്കായി ചൂണ്ടയിടുകയെന്നതാണ് മികച്ച നിക്ഷേപ തന്ത്രം. മിക്കവാറും വര്‍ഷങ്ങളില്‍ അതിനുള്ള അവസരം ലഭിക്കും. റഷ്യ-യുക്രൈന്‍ യുദ്ധമായിരുന്നു കഴിഞ്ഞവര്‍ഷം വിപണിയെ ബാധിച്ചത്. ഈ വര്‍ഷമാകട്ടെ ആഗോള ബാങ്കിങ് പ്രതിസന്ധിയും.
ഓട്ടോമൊബൈല്‍സ്, ഫാര്‍മ, ഇന്‍ഷുറന്‍സ്, മെറ്റല്‍ തുടങ്ങിയ മേഖലകളിലെ മിക്കവാറും ഓഹരികള്‍ ദീര്‍ഘകാല ശരാശരിയേക്കാള്‍ താഴ്ന്ന നിലവാരത്തിലാണിപ്പോഴുള്ളത്. ടാറ്റ സ്റ്റീല്‍, യുപിഎല്‍, ഒഎന്‍ജിസി, സിപ്ല തുടങ്ങിയ ഓഹരികള്‍ പിഇ അനുപാതത്തില്‍ 25 ശതമനത്തിലധികം കിഴിവിലാണ് ട്രേഡ് ചെയ്യുന്നത്.
Content Highlights: Here are quality stocks at low valuations
Published: 04 Apr 2023, 12:14 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented