മുംബൈയിലെ പ്രമുഖ സ്വകാര്യ സ്ഥാപനത്തിലെ ജോലിക്കാരനാണ്. 35 വയസ്സുണ്ട്. റിട്ടയര്‍മെന്റ് കാലജീവിതത്തിനായി നാലുകോടി രൂപ സമാഹരിക്കുകയെന്ന ലക്ഷ്യത്തോടെ മ്യൂച്വല്‍ ഫണ്ടില്‍ എസ്ഐപിയായി നിക്ഷേപിച്ചുവരുന്നു. 60-മത്തെ വയസ്സിലാണ് ജോലിയില്‍നിന്ന് വിരമിക്കുക. 

To advertise here,

കനാറ റൊബേകോ എമേര്‍ജിങ് ഇക്വിറ്റീസ്, ആക്സിസ് ലോങ് ടേം ഇക്വിറ്റി ഫണ്ട്, ആക്സിസ് ബ്ലൂ ചിപ് എന്നിവയിലാണ് പ്രതിമാസം 10,000 രൂപവീതം നിക്ഷേപിക്കുന്നത്. 25 വര്‍ഷം നിക്ഷേപം തുടര്‍ന്നാല്‍ നാലുകോടി രൂപ സമാഹരിക്കാന്‍ കഴിയുമോയെന്നാണ് അറിയേണ്ടത്. നിവിലെ ഫണ്ടുകളില്‍തന്നെ നിക്ഷേപം തുടര്‍ന്നാല്‍മതിയോയെന്നും അറിയണം.

ജസ്റ്റിന്‍ കെ.ജി(ഇ-മെയില്‍)

റിട്ടയര്‍മെന്റിനായി ജസ്റ്റിന്റെ മുന്നിലുള്ളത് 25 വര്‍ഷമാണ്. പ്രതിമാസം 30,000 രൂപയാണ് ഇതിനുവേണ്ടി മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കുന്നത്. ദീര്‍ഘകാലയളവില്‍ 12ശതമാനമെങ്കിലും വാര്‍ഷികാദായം നിക്ഷേപത്തില്‍നിന്ന് പ്രതീക്ഷിക്കാം. അങ്ങനെയെങ്കില്‍ 5.7 കോടി രൂപ സമാഹരിക്കാന്‍ കഴിയും. 10ശതമാനം വാര്‍ഷിക ആദായമാണ് ലഭിക്കുന്നതെങ്കില്‍ നാലുകോടി രൂപയും ലഭിക്കും. ഈകാലയളവില്‍ 90 ലക്ഷം രൂപയാകും നിങ്ങള്‍ മൊത്തം നിക്ഷേപിച്ചിട്ടുണ്ടാകുക. 

ലാര്‍ജ് ആന്‍ഡ് മിഡ് ക്യാപ് കാറ്റഗറിയിലുള്ളതാണ് കാനാറ റൊബേകോ ഫണ്ട്. ഏഴ് വര്‍ഷക്കാലയളവില്‍ 16ശതമാനമാണ് ഈ ഫണ്ട് നല്‍കിയിട്ടുള്ള ആദായം. ആക്സിസ് ലോങ് ടേം ഫണ്ട് ടാക്സ് സേവിങ് വിഭാഗത്തില്‍പ്പെട്ടതാണ്. നികുതിയിളവുകൂടി ലക്ഷ്യമിട്ടാണ് ഈ ഫണ്ടില്‍ നിക്ഷേപം നടത്തുന്നതെന്ന് കരുതുന്നു. 

ഈ കാറ്റഗറിയിലെ മറ്റ് ഫണ്ടുകളുടെ താരതമ്യംചെയ്യുമ്പോള്‍ പ്രകടനം അത്രതന്നെ മികച്ചതല്ല. ഏഴുവര്‍ഷക്കാലയളവില്‍ 12.61 ശതമാനം ആദായമാണ് ഈ ഫണ്ട് നല്‍കിയിട്ടുള്ളത്. ഏറെക്കാലം മികച്ച റിട്ടേണ്‍ നല്‍കിയിരുന്ന ഫണ്ടാണിത്. ലാര്‍ജ് ക്യാപ് വിഭാഗത്തില്‍പ്പെട്ട ആക്സിസ് ബ്ലു ചിപ്പ് ഫണ്ടാകട്ടെ ഏഴുവര്‍ഷക്കാലയളവില്‍ 14 ശതമാനം ആദായവുമാണ് നല്‍കിയിട്ടുള്ളത്. 

വര്‍ഷത്തിലൊരിക്കലെങ്കിലും പ്രകടനം വിലയിരുത്തി നിക്ഷേപം തുടരാന്‍ ശ്രദ്ധിക്കണം. പുതിയതായി നിക്ഷേപം തുടങ്ങുന്നവര്‍ ഇതൊരു അഡൈ്വസായി കരുതരുത്. 

നിക്ഷേപം, വ്യക്തിഗത സമ്പാദ്യം എന്നിവ സംബന്ധിച്ച വാര്‍ത്തകളും വിശകലനങ്ങളും അറിയാന്‍ Join Whatsaapp group 

ടെലഗ്രാം ഗ്രൂപ്പ് ലിങ്ക്‌