ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾക്ക് മേൽ 50 ശതമാനം വരെ ഇറക്കുമതി തീരുവ ചുമത്തിയത് വരുമാനത്തിൽ വൻ വർധനവുണ്ടാക്കിയെന്ന് ട്രംപ് ഭരണകൂടം അവകാശപ്പെടുന്നു.

അമേരിക്കൻ ഭരണകൂടം നടപ്പിലാക്കിയ ഇറക്കുമതി തീരുവകളുടെ യഥാർത്ഥ സാമ്പത്തിക ഭാരം കൂടുതൽ ബാധിച്ചത് അമേരിക്കൻ പൗരന്മാരെയാണെന്ന് ജർമ്മനിയിലെ കീൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വേൾഡ് ഇക്കോണമി (Kiel Institute for World Economy) നടത്തിയ പഠനം വ്യക്തമാക്കുന്നു.
തീരുവ മൂലം ഉണ്ടായ അധികച്ചെലവിന്റെ 96 ശതമാനവും അമേരിക്കൻ ഉപഭോക്താക്കൾ വഹിക്കുമ്പോൾ വിദേശ കയറ്റുമതിക്കാർക്ക് നാല് ശതമാനം ബാധ്യത മാത്രമാണുള്ളത്. ഉത്പന്നങ്ങളുടെ വില കുറച്ച് തീരുവയുടെ ആഘാതം ലഘൂകരിക്കാൻ കയറ്റുമതിക്കാർ തയ്യാറാകാത്തതാണ് പ്രധാന കാരണം. കസ്റ്റംസ് വരുമാനത്തിൽ വലിയ വർധനവുണ്ടായതായി ഭരണകൂടം അവകാശപ്പെടുന്നുണ്ടെങ്കിലും ഈ തുക യഥാർത്ഥത്തിൽ അമേരിക്കൻ ജനതയുടെ പോക്കറ്റിൽ നിന്നാണ് ഈടാക്കുന്നതെന്ന് ഈ പഠനം ചൂണ്ടിക്കാട്ടുന്നു.
അവകാശവാദം
ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾക്ക് മേൽ 50 ശതമാനം വരെ ഇറക്കുമതി തീരുവ ചുമത്തിയത് വരുമാനത്തിൽ വൻ വർധനവുണ്ടാക്കിയെന്ന് ട്രംപ് ഭരണകൂടം അവകാശപ്പെടുന്നു.
കസ്റ്റംസ് വരുമാനത്തിൽ ഏകദേശം 20,000 കോടി ഡോളറിന്റെ വർദ്ധനവുണ്ടായിട്ടുണ്ടെന്നാണ് വാദം. എന്നാൽ ഈ 20,000 കോടി ഡോളർ വിദേശ കയറ്റുമതിക്കാരിൽ നിന്നുള്ള ലാഭമല്ലെന്നും അമേരിക്കൻ ഉപഭോക്താക്കളിൽ നിന്ന് ഈടാക്കിയ അധിക തുകയാണെന്നും റിപ്പോർട്ട് സമർത്ഥിക്കുന്നു.
തീരുവയിലെ ഓരോ ശതമാനം വർധനവും വിപണിയിൽ എങ്ങനെ പ്രതിഫലിക്കുന്നു എന്നത് താഴെ പറയുന്ന കണക്കുകളിൽ നിന്ന് വ്യക്തമാണ്:
|
|
|
|---|---|
| തീരുവ വർധന | 1% |
| കയറ്റുമതിക്കാരുടെ അധികച്ചെലവ് | 0.04% |
| ഉപഭോക്താക്കളുടെ അധികച്ചെലവ് | 0.96% |
ഉദാഹരണത്തിന്, ഗവൺമെന്റിന് 100 ഡോളർ തീരുവ വരുമാനമായി ലഭിക്കുമ്പോൾ:
96 ഡോളർ അമേരിക്കൻ പൗരന്മാരുടെ പോക്കറ്റിൽ നിന്ന് വരുന്നു.
നാല് ഡോളർ കയറ്റുമതിക്കാർ ഉൽപ്പന്ന വില കുറച്ചതുവഴി ലഭിക്കുന്നു.
നാലുലക്ഷം കോടി ഡോളർ മൂല്യം വരുന്ന 2.5 കോടി ചരക്ക് ഇടപാടുകളുടെ കണക്കുകളാണ് പരിശോധിച്ചത്. ഏറ്റവും കൂടുതൽ തീരുവ ചുമത്തിയിട്ടുള്ള ഇന്ത്യയുടെയും ബ്രസീലിന്റെയും ചരക്കുനീക്കത്തിലെ വ്യതിയാനവും ഇതിലുൾപ്പെട്ടിട്ടുണ്ട്.
Content Highlights: New study shows American consumers bear 96% of Trump`s import tariff costs, not foreign exporters. Discover the real economic impact on US citizens.
Published: 22 Jan 2026, 11:22 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented