അദാനി ഗ്രീന്‍ എനര്‍ജി ലിമിറ്റഡിലെ ഓഹരികള്‍ വിറ്റൊഴിയാന്‍ ഫ്രഞ്ച് കമ്പനി. 10,200 കോടി രൂപ(1.14 ബില്യണ്‍ ഡോളര്‍) മൂല്യമുള്ള ആറ് ശതമാനം ഓഹരികള്‍ വില്‍ക്കാനാണ് ഫ്രഞ്ച് ഊര്‍ജ ഭീമനായ ടോട്ടല്‍ എനര്‍ജീസിന്റെ നീക്കം. കടബാധ്യത കുറയ്ക്കുന്നതിനും മൂലധന ചെലവ് നിയന്ത്രിക്കുന്നതിനുമായാണ് വില്‌ന.
പുനരുപയോഗ ഊര്‍ജമേഖലയിലെ അദാനിയുമായുള്ള പങ്കാളിത്തം വര്‍ധിപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ടോട്ടല്‍ എനര്‍ജീസിന്റെ സിഇഒ പാട്രിക് പൗയാനെ നേരത്തെ വ്യക്തമാക്കിയിരുന്നു. അതേസമയം, ഗ്യാസ്, എല്‍എന്‍ജി തുടങ്ങിയ മേഖലകളില്‍ ഇരുകമ്പനികളും തമ്മിലുള്ള സഹകരണം തുടരും.
നിലവില്‍ അദാനി ഗ്രീന്‍ എനര്‍ജിയില്‍ ടോട്ടല്‍ എനര്‍ജീസിന് 19 ശതമാനം ഓഹരി പങ്കാളിത്തമാണുള്ളത്. ടോട്ടല്‍ എനര്‍ജീസ് റിന്യുവബിള്‍സ് ഇന്ത്യന്‍ ഓഷ്യന്‍ ലിമിറ്റഡ് (15.88%), ടോട്ടല്‍ എനര്‍ജീസ് സോളാര്‍ വിന്‍ഡ് ഇന്ത്യന്‍ ഓഷ്യന്‍ ലിമിറ്റഡ് (3.41%) എന്നിങ്ങനെ രണ്ട് കമ്പനികളിലൂടെയാണ് ഓഹരി പങ്കാളിത്തമുള്ളത്.
പുനരുപയോഗ ഊര്‍ജ പദ്ധതികളില്‍ കൂടുതല്‍ പണം മുടക്കാന്‍ താത്പര്യമില്ലെങ്കിലും ടോട്ടല്‍ എനര്‍ജി ഗ്രൂപ്പും അദാനും ഗ്രൂപ്പും തമ്മില്‍ സഹകരണമുണ്ട്. ഗ്യാസ് മേഖലയില്‍ 2018 മുതല്‍ ഇരു കമ്പനികളും സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. സിറ്റി ഗ്യാസ് വിതരണം, എല്‍എന്‍ജി ടെര്‍മിനല്‍, ഗ്യാസ് വിപണനം എന്നിവയില്‍ നിക്ഷേപമുള്ള സംയുക്ത സംരംഭം ഇവര്‍ക്കുണ്ട്. അദാനി ഗ്രൂപ്പിനും ടോട്ടല്‍ എനര്‍ജീസിലും ഈ സംരംഭത്തില്‍ 37.4 ശതമാനം വീതം ഓഹരി പങ്കാളിത്തമുണ്ട്.
1,150 മെഗാവാട്ട് ശേഷിയുള്ള സോളാര്‍ പ്രോജക്റ്റുകള്‍ കൈകാര്യം ചെയ്യുന്നതിനായി 2025 സെപ്റ്റംബറില്‍ ഇരുവരും ചേര്‍ന്ന് സംയുക്ത സംരംഭം രൂപീകരിച്ചിരുന്നു. ഇതിന്റെ വികസനത്തിനായി ടോട്ടല്‍ എനര്‍ജീസ് 444 മില്യണ്‍ ഡോളര്‍ നിക്ഷേപിക്കും.
Content Highlights: French energy giant TotalEnergies plans to sell its 6% stake in Adani Green Energy for ₹10,200 crore. Learn why & what it means for the partnership.
Published: 24 Nov 2025, 09:30 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented