നിക്ഷേപ ടിപ്പുകൾ, ഫിൻഫ്ലുവൻസർമാർ, അമിതലാഭം വാഗ്ദാനം ചെയ്യുന്ന അവകാശവാദങ്ങൾ തുടങ്ങിയവയ്ക്കെതിരെ രാജ്യവ്യാപകമായി നിക്ഷേപക ബോധവത്കരണവുമായി സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി). 2027 മാർച്ച് വരെ നീണ്ടുനിൽക്കുന്ന പദ്ധതിയിലൂടെ സാമ്പത്തിക സാക്ഷരത ഗ്രാമീണ മേഖലയിലേക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും എത്തിക്കാനാണ് സെബി ലക്ഷ്യമിടുന്നത്. വിപണിയിൽ ചെറുകിട നിക്ഷേപകരുടെ പങ്കാളിത്തം കൂടിയിട്ടുണ്ടെങ്കിലും 36 ശതമാനം പേർക്കേ ഇതുസംബന്ധിച്ച് വ്യക്തമായ അറിവുള്ളൂ എന്ന കണ്ടെത്തലിന്റെ പശ്ചാത്തലത്തിലാണ് ഈ നീക്കം.
പ്രചാരണം ഇങ്ങനെ
'പ്രോജക്ട് ജാഗ്രൂക്' എന്ന പേരിലാണ് പ്രചാരണം.
- പങ്കാളിത്തം: സ്റ്റോക്ക് എക്സ്ചേഞ്ചുകൾ, ഡിപ്പോസിറ്ററികൾ, അസോസിയേഷൻ ഓഫ് മ്യൂച്വൽ ഫണ്ട്സ് ഇൻ ഇന്ത്യ (AMFI), നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സെക്യൂരിറ്റീസ് മാർക്കറ്റ്സ് (NISM).
- കാലയളവ്: 2026 ഒക്ടോബർ മുതൽ 2027 മാർച്ച് വരെ.
- പ്രധാന ലക്ഷ്യം: സാമ്പത്തിക സാക്ഷരത ഗ്രാമീണ മേഖലകളിലേക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും വ്യാപിപ്പിക്കുകയും വ്യാജ സാമ്പത്തിക ഉപദേശങ്ങളിൽനിന്ന് നിക്ഷേപകരെ സംരക്ഷിക്കുകയും ചെയ്യുക. അതിനായി വിവിധ പ്രാദേശിക ഭാഷകളിൽ നിക്ഷേപക ബോധവൽക്കരണ സന്ദേശങ്ങൾ പ്രചരിപ്പിക്കും.
രാജ്യത്തുടനീളം ഏകീകൃത സാമ്പത്തിക വിദ്യാഭ്യാസം ഉറപ്പാക്കാൻ 'നാഷണൽ സെക്യൂരിറ്റീസ് മാർക്കറ്റ് അവെയർനസ് കരിക്കുലം' അവതരിപ്പിക്കും. ഇതിന് പിന്തുണയായി സൗജന്യമായി പങ്കെടുക്കാവുന്ന 'സെബി ഇൻവെസ്റ്റർ അവെയർനസ് ടെസ്റ്റ്' ലഭ്യമാക്കും. വിവിധ തലങ്ങളിലുള്ള പഠിതാക്കൾക്ക് അനുയോജ്യമായ രീതിയിൽ മാറ്റങ്ങൾ വരുത്തി ഇത് ഉപയോഗിക്കാം.
സെബിയുടെ നിർദേശങ്ങൾ:
- വ്യക്തമായി മനസ്സിലാക്കിയശേഷം മാത്രം വിവിധ പദ്ധതികളിൽ നിക്ഷേപം നടത്തുക.
- വ്യത്യസ്ത ആസ്തികളിൽ നിക്ഷേപം വൈവിധ്യവത്കരിക്കുക.
- സ്ഥിരവരുമാന പദ്ധതികളെ റിസ്കില്ലാത്ത നിക്ഷേപങ്ങളായി തെറ്റിദ്ധരിക്കാതിരിക്കുക.
| പദ്ധതിയുടെ പേര് | പ്രോജക്ട് ജാഗ്രൂക് |
| നടത്തിപ്പ് ഏജൻസി | സെബി |
| സഹകരിക്കുന്ന സ്ഥാപനങ്ങൾ | സ്റ്റോക്ക് എക്സ്ചേഞ്ചുകൾ, ഡിപ്പോസിറ്ററികൾ, AMFI, NISM, പഞ്ചായത്തി രാജ് മന്ത്രാലയം, സംസ്ഥാന സർക്കാരുകൾ |
| കാലയളവ് | 2026 ഒക്ടോബർ മുതൽ 2027 മാർച്ച് വരെ |
| പ്രധാന ലക്ഷ്യവിഭാഗങ്ങൾ | ഗ്രാമീണ ജനവിഭാഗങ്ങൾ, കോളേജ്/യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾ, സാധാരണ നിക്ഷേപകർ |
| വിദ്യാഭ്യാസ പദ്ധതികൾ | നാഷണൽ സെക്യൂരിറ്റീസ് മാർക്കറ്റ് അവെയർനസ് കരിക്കുലം, സൗജന്യ സെബി ടെസ്റ്റ് |
| സ്ഥിതിവിവരക്കണക്ക് | 36% നിക്ഷേപകർക്ക് മാത്രമാണ് വിപണിയെക്കുറിച്ച് നല്ലരീതിയിൽ അറിവുള്ളത്. (SEBI Survey 2025) |
Content Highlights: SEBI launched Project Jagruk running from October 2026 to March 2027., Aims to protect retail investors from fake investment tips and finfluencers., Focuses on spreading financial literacy in rural areas and educational institutions., Introduction of the National Securities Market Awareness Curriculum and free Investor Awareness Test.
Published: 06 Oct 2026, 02:35 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented