
മുംബൈ: വിതരണ ശൃംഖലയിലുണ്ടായ തകരാറിനെതുടര്‍ന്ന് രാജ്യത്തെ സാമ്പത്തിക തലസ്ഥാനമായ മുംബൈ നിശ്ചലമായി.
ഇതോടെ ടെലികോം, റെയില്‍ മേഖലകളെല്ലാം സ്തംഭിച്ചതായാണ് റിപ്പോര്‍ട്ട്. അതേസമയം, സ്റ്റോക്ക് എക്സ്ചേഞ്ചുകളായ ബിഎസ്ഇയും എന്‍എസ്ഇയും സാധാരണരീതിയില്‍തന്നെ പ്രവര്‍ത്തിച്ചു.
വൈദ്യുതി തകരാറിനെതുടര്‍ന്ന് സെന്‍ട്രല്‍ റെയില്‍വെയിലെ സര്‍വീസുകള്‍ നിര്‍ത്തിവെച്ചതായി റെയില്‍വെ ട്വീറ്റിലൂടെ അറിയിച്ചു. ടാറ്റ പവറിന്റെ വിതരണശൃംഖലയിലെ തകരാറാണ് വൈദ്യുതി മുടങ്ങാനിടയാക്കിയതെന്ന് വെസ്റ്റേണ്‍ റെയില്‍വെ ട്വീറ്റ് ചെയ്തു. നഗരത്തിലെ ട്രാഫിക് സിഗ്നലുകളും പ്രവര്‍ത്തിക്കാതായി.
കാല്വ-പഡ്ഗെ പവര്‍ഹൗസിലുണ്ടായ സാങ്കേതിക തകരാറാണ് കാരണമെന്നും ഒരുമണിക്കൂറിനകം വൈദ്യുതി വിതരണം പുനഃസ്ഥാപിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും മഹാരാഷ്ട്ര ഊര്‍ജ വകുപ്പ് മന്ത്രി നിതിന്‍ റാവത്ത് അറയിച്ചു.
രാവിലെ 10മണിയോടെയാണ് വൈദ്യുതി വിതരണം തടസ്സപ്പെട്ടത്. ബ്രിഹന്‍മുംബൈ ഇലക്ട്രിക് സപ്ലൈ ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട്(ബെസ്റ്റ്)ആണ് മുംബൈയില്‍ വൈദ്യുതി വിതരണംചെയ്യുന്നത്.
Mumbai On Pause After Huge Power Outage
Published: 12 Oct 2020, 11:46 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented