കൊച്ചി: കോവിഡ് മഹാമാരിക്കാലത്തെ പ്രതിസന്ധികളെ സംബോധന ചെയ്യുന്ന മാതൃഭൂമി - മാക്‌സ്എഡ് (MaxEd) വെബിനാര്‍ സീരിസിലെ രണ്ടാം ഭാഗം ജൂലായ് 12-ന് നടക്കും. സൂം ആപ്പ് വഴിയാണ് വെബിനാര്‍ നടത്തുന്നത്. കോവിഡ് കാലത്തെ കോര്‍പ്പറേറ്റ് സാമൂഹിക ഉത്തരവാദിത്തത്തിന്റെ (സി.എസ്.ആര്‍) പ്രസക്തി എന്ന വിഷയത്തെകുറിച്ചായിരിക്കും വെബിനാറില്‍ ചര്‍ച്ച ചെയ്യുക.

To advertise here,

എസ്.ബി.ഐ  ഫൗണ്ടേഷനിന്റെ പ്രസിഡന്റും ചീഫ് ഓപ്പറേറ്റിങ് ഓഫീസറുമായ നിക്‌സണ്‍ ജോസഫ് ആണ് മുഖ്യാതിഥി. ജൂലൈ 12 വൈകിട്ട് 6:30 ന് തുടങ്ങുന്ന വെബിനാറിനു റെജിസ്‌ട്രേഷന്‍ സൗജന്യമാണ്.  കോര്‍പ്പറേറ്റ് ആന്‍ഡ് കമ്മ്യൂണിറ്റി ബാങ്കിങ് മേഖലയില്‍ 30 വര്‍ഷത്തിലധികം പ്രവൃത്തി പരിചയമുള്ള ജോസഫ് പല സുപ്രധാന സി.എസ്.ആര്‍  പ്രൊജക്ടുകള്‍ക്കും നേതൃത്വം നല്‍കിയ ആളാണ്. എസ്.ബി.ഐ യൂത്ത് ഫോര്‍ ഇന്ത്യ പദ്ധതിയുടെ ചീഫ് കോര്‍ഡിനേറ്ററുമാണ്.

കോവിഡ് മഹാമാരി ലോക സമ്പദ്‌വ്യവസ്ഥയെ സാരമായി ആഘാതമേല്‍പ്പിച്ചിരിക്കുന്ന സമയത്ത് കോര്‍പ്പറേറ്റ് സാമൂഹിക ഉത്തരവാദിത്തത്തിലൂന്നിയുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ പ്രസക്തി വന്നിരിക്കുന്നു. ഈ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ആവശ്യമായ സി.എസ്.ആര്‍ മോഡലുകള്‍ വികസിപ്പിച്ചെടുക്കുന്നതിന്റെ ആവശ്യകതയും അതിന്റെ പ്രായോഗിക വശങ്ങളെക്കുറിച്ചും വെബ്‌നാറില്‍ ചര്‍ച്ച ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും https://www.maxed.in സന്ദര്‍ശിക്കുക.

Content Highlights: Mathrubhumi-MaxEd Webinar on CSR Models During Pandemic Times will be Conducted on 12 July