മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങളിൽ സ്ത്രീകളുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനായി എൽഐസി മ്യൂച്വൽ ഫണ്ട് അസറ്റ് മാനേജ്‌മെന്റ് ലിമിറ്റഡ് ഇന്ത്യയിലെ ആദ്യത്തെ വനിതാ കേന്ദ്രീകൃത ബ്രാഞ്ച് ഡൽഹിയിൽ ഉദ്ഘാടനം ചെയ്തു. ഇതോടെ ഇത്തരമൊരു സംരംഭം ആരംഭിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ അസറ്റ് മാനേജ്‌മെന്റ് കമ്പനിയായി എൽഐസി മ്യൂച്വൽ ഫണ്ട് മാറി.
സ്ത്രീകളെ സാമ്പത്തികമായി ശാക്തീകരിക്കുന്ന രീതിയിലാണ് ഈ ബ്രാഞ്ച് രൂപകൽപ്പന. വിദ്യാർത്ഥികൾ, വീട്ടമ്മമാർ, ഉദ്യോഗസ്ഥർ, സംരംഭകർ, വിരമിച്ചവർ എന്നിങ്ങനെ വിവിധ ഘട്ടങ്ങളിലുള്ള സ്ത്രീകൾക്ക് വ്യക്തിഗത നിക്ഷേപ മാർഗനിർദ്ദേശങ്ങൾ ഇവിടെ ലഭിക്കും. ഉൽപ്പന്നങ്ങളുടെ സവിശേഷതകൾ, നടപടിക്രമങ്ങൾ, ദീർഘകാല നിക്ഷേപ തത്വങ്ങൾ എന്നിവയിൽ വ്യക്തത നൽകി കൃത്യമായ തീരുമാനങ്ങൾ എടുക്കാൻ സ്ത്രീകളെ പ്രാപ്തരാക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.
ഒരു ഡിജിറ്റൽ ഫെസിലിറ്റേഷൻ സെന്റർ കൂടിയായി പ്രവർത്തിക്കുന്ന ഈ ബ്രാഞ്ച്, ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ, മൊബൈൽ ആപ്ലിക്കേഷനുകൾ, പേപ്പർ രഹിത ഇടപാടുകൾ എന്നിവ ഉപയോഗിക്കാൻ സ്ത്രീകളെ സഹായിക്കുകയും അവരുടെ ഡിജിറ്റൽ ആത്മവിശ്വാസം വർദ്ധിപ്പിക്കുകയും ചെയ്യും. സ്ത്രീകൾക്കായി പ്രത്യേക നിക്ഷേപ ബോധവൽക്കരണ ക്ലാസുകളും ഇവിടെ സംഘടിപ്പിക്കും.
Content Highlights: LIC Mutual Fund launches India`s first women-centric branch in Delhi to empower women in mutual fund investments. Get personalized guidance & boost financial confidence.
Published: 12 Feb 2026, 12:00 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented