
വാഹന ഇന്‍ഷുറന്‍സ് വിതരണക്കാര്‍ക്ക് ഉയര്‍ന്ന കമ്മീഷന് നല്കുന്നതില് ആശങ്ക പ്രകടിപ്പിച്ച് ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ(ഐആര്‍ഡിഎഐ). നോണ്‍ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികളിലെ ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് 'ഓണ്‍ ഡാമേജ്' പരിരക്ഷക്ക് ഉയര്‍ന്ന കമ്മീഷന് നല്‍കുന്നതായി വ്യക്തമാക്കിയത്. ഇതിന് തെളിവായി കണക്കുകള്‍ അവതരിപ്പിക്കുകയും ചെയ്തു.
മോട്ടോര്‍ ഇന്‍ഷുറന്‍സ് സേവന ദാതാക്കള്‍ക്ക്(എംഐഎസ്പി) 25 ശതമാനം മുതല്‍ 57 ശതമാനംവരെ കമ്മീഷന് നല്‍കുന്നുണ്ടെന്നായിരുന്നു ഐആര്‍ഡിഎഐയുടെ കണ്ടെത്തല്‍. ഇന്‍ഷുറന്‍സ് പ്രീമയത്തിന്മേല് അധിക ബാധ്യതയാണ് ഇതിലൂടെ ഉണ്ടാകുന്നതെന്ന് റെഗുലേറ്റര്‍ വ്യക്തമാക്കി. ഉയര്‍ന്ന കമ്മീഷന് നല്‍കുന്നതിലൂടെ പ്രീമിയം തുകയില്‍ കാര്യമായ വര്‍ധനവുണ്ടാകുന്നു. കമ്മീഷന് ഉള്‍പ്പടെയുള്ള ആനുകൂല്യങ്ങള്‍ നിയന്ത്രിക്കുന്നതിലൂടെ അതിന്റെ നേട്ടം വാഹന ഉടമകള്‍ക്ക് ലഭ്യമാക്കാനാണ് ശ്രമം.
രാജ്യത്തെ ജിഡിപിയുടെ 7.1 ശതമാനം സംഭാവന ചെയ്യുന്നത് വാഹന വ്യവസായമാണ്. വാഹന വിപണിയുടെ മൂന്നേറ്റം മോട്ടോര്‍ ഇന്‍ഷുറന്‍സ് മേഖലയുടെ വളര്‍ച്ചക്കും കാരണമായി. ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികളുടെ മൊത്തം ബിസിനസിന്റെ 45 ശതമാനം വിഹിതവും വാഹന മേഖയില്‍നിന്നാണ്.
വാഹന നിര്‍മാതാക്കളുടെ അനുബന്ധ വിതരണ കമ്പനികള്‍ വഴി ഇന്‍ഷുറന്‍സ് പോളിസികള്‍ വാങ്ങാന്‍ ഉപഭോക്താക്കളെ നിര്‍ബന്ധിക്കുന്ന സാഹചര്യം നേരിത്തെയുണ്ടായിരുന്നു. ഐആര്‍ഡിഎഐ ഇടപെട്ടതിനെ തുടര്‍ന്നാണ് ഇതിന് മാറ്റംവന്നത്.
ഇക്കാര്യത്തില്‍ നിരവധി പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്ന് മാര്‍ഗ നിര്‍ദേശങ്ങള്‍ അവലോകനം ചെയ്യാന്‍ 2019ല്‍ സമതി രൂപീകരിച്ചിരുന്നു. 2021 ജനുവരിയില്‍ സമതി നല്കിയ റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു. വിവിധ ഇന്‍ഷുറന്‍സ് കമ്പനികളില്‍നിന്നുള്ള മോട്ടോര്‍ ഇന്‍ഷുറന്‍സ് പോളിസികള്‍ ഉപഭോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യുന്നതില്‍ വന്‍കിട ഇടനിലക്കാര്‍(എംഐഎസ്പികള്) പരാജയപ്പെട്ടതായി സമിതി വിലയിരുത്തിയിരുന്നു.
വന്‍കിട ഇടനിലക്കാര്‍ വഴി ഇന്‍ഷുറന്‍സ് എടുക്കാത്തവര്‍ക്ക് കാഷ്ലെസ് ക്ലെയിം നിഷേധിക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് മൂന്ന് കോടി രൂപയാണ് വന്‍കിട വാഹന നിര്‍മാണക്കമ്പനിയുമായി ബന്ധപ്പെട്ട അനുബന്ധ ഇന്‍ഷുറന്‍സ് സ്ഥാപനത്തിന് ഐആര്‍ഡിഎഐ പിഴ ചുമത്തിയത്.
നേരിട്ട് വാങ്ങാം
ഇടനിലക്കാര്‍ക്കുള്ള കമ്മീഷന് കുറയ്ക്കുന്നതിനും നേരിട്ട് ഇന്‍ഷുറന്‍സ് എടുക്കുന്നതിനും ഇന്‍ഷുറന്‍സ് പോളിസികള്‍ക്കായി സമഗ്രമായ ഡിജിറ്റല്‍ വിപണി അവതരിപ്പിക്കാനൊരുങ്ങുകയാണ് ഇന്‍ഷുറന്‍സ് റെഗുലേറ്റര്‍. അതിനുള്ള ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം ആയ 'ബീമാ സുഗം' 2025 ഏപ്രിലില്‍ നിലവില്‍വരും. മത്സരവും സുതാര്യതയും ഉറപ്പാക്കുകയാണ് ലക്ഷ്യം. ഒന്നിലധികം ഇന്‍ഷുറന്‍സ് കമ്പനികളില്‍നിന്നുള്ള ഓഫറുകള്‍ നേടനും താരതമ്യം ചെയ്ത് കമ്മീഷന് ഒഴിവാക്കി പോളിസി എടുക്കാനും കഴിയുന്ന ഇ-കൊമേഴ്സ് പ്ലാറ്റ്ഫോം ആണ് ഐആര്‍ഡിഎഐ ലക്ഷ്യമിടുന്നത്.
Content Highlights: IRDAI expresses concerns over high commissions paid to vehicle insurance distributors
Published: 26 Oct 2024, 12:24 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented