2024 ജൂണില്‍ ക്രെഡിറ്റ്, ഡെബിറ്റ്, പ്രീ പെയിഡ് കാര്‍ഡുകള്‍ ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധന രേഖപ്പെടുത്തി. ഉപയോഗത്തിലുള്ള കാര്‍ഡുകളുടെ എണ്ണം 145.1 കോടിയായി. പേയ്‌മെന്റ് ടെക്‌നോളജി സര്‍വീസ് പ്രൊവൈഡറായ വേള്‍ഡ്‌ലൈനിന്റെ കണക്കുപ്രകാരം ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 11 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്.   

To advertise here,

ഉപയോഗത്തിലെ വര്‍ധന:  

  • ക്രെഡിറ്റ് കാര്‍ഡ്: 10.38 കോടി (26 ശതമാനം)
  • ഡെബിറ്റ് കാര്‍ഡ്: 97.971 കോടി (4 ശതമാനം)
  • പ്രീ പെയ്ഡ് കാര്‍ഡ് : 36.75 കോടി (32 ശതമാനം)

എച്ച്ഡിഎഫ്സി, ഐസിഐസിഐ തുടങ്ങിയ സ്വകാര്യ ബാങ്കുകളാണ് 71 ശതമാനം ക്രെഡിറ്റ് കാര്‍ഡുകളും നല്‍കിയിട്ടുള്ളത്. എസ്ബിഐ, ബാങ്ക് ഓഫ് ബറോഡ എന്നിവ ഉള്‍പ്പടെയുള്ള പൊതുമേഖല ബാങ്കുകളാണ് ഡെബിറ്റ് കാര്‍ഡുകള്‍ കൂടുതല്‍ നല്‍കിയിട്ടുള്ളത്. വിഹിതം 65 ശതമാനം. 

2024ന്റെ ആദ്യ പകുതിയില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് മൂന്ന് ശതമാനം വര്‍ധനവാണ് കാര്‍ഡ് ഇടപാടുകളിലുണ്ടായത്. മൊത്തം 373.5 കോടി.  

  • ക്രെഡിറ്റ് കാര്‍ഡ് ഇടപാട് 204 കോടിയായി ഉയര്‍ന്നു. (വര്‍ധന 32ശതമാനം).
  • ഡെബിറ്റ് കാര്‍ഡ് ഇടപാട് 137.9 കോടിയില്‍നിന്ന് 92 കോടിയായി കുറഞ്ഞു(ഇടിവ് 33 ശതമാനം).
  • പ്രീപെയിഡ് കാര്‍ഡ് ഇടപാട് എട്ട് ശതമാനം വര്‍ധിച്ച് 77 കോടിയായി. 
  • 21 ശതമാനം വര്‍ധനവില്‍ കാര്‍ഡ് ഇടപാടുകളുടെ ആകെ മൂല്യം 13.49 ലക്ഷം കോടിയായി ഉയര്‍ന്നു. ക്രെഡിറ്റ് കാര്‍ഡുകള്‍ ഇടപാട് മൂല്യമാകട്ടെ 37 ശതമാനം വര്‍ധിച്ച് 10.62 ലക്ഷം കോടിയുമായി. 
  • ശരാശരി ഇടപാട് തുകയിലും മാറ്റമുണ്ടായി. രണ്ട് ശതമാനം കൂടി 2,692 രൂപയായി. 
  • ക്രെഡിറ്റ് കാര്‍ഡുകളുടെ ശരാശരി ഇടപാട് തുക നാല് ശതമാനം വര്‍ധിച്ച് 4,992 രൂപയില്‍നിന്ന് 5,190 രൂപയുമായി.
  • പ്രിപെയിഡ് കാര്‍ഡുകളുടേതാകട്ടെ 10 ശതമാനം വര്‍ധിച്ച് 325 രൂപയില്‍നിന്ന് 375 രൂപയായി.