കൊച്ചി: ഇന്ത്യയിലെ പ്രമുഖ NBFC ബ്രാൻഡ് ആയ ICL ഫിൻകോർപ് പ്രഖ്യാപിച്ച Secured Redeemable NCDകൾ നാലാം ദിവസത്തിനുള്ളിൽ തന്നെ ഓവർ സബ്സ്ക്രൈബ് ചെയ്യപ്പെട്ടു. 28 നവംബർ 2023 മുതൽ ആരംഭിച്ച ഇഷ്യൂ ഡിസംബർ 11 നാണ് ക്ലോസിങ് തീരുമാനിച്ചിരുന്നത്. എന്നാൽ ഡിസംബർ 8 നുള്ളിൽ പ്രീ ക്ലോസ് ചെയ്യപ്പെട്ടു.
32 വർഷമായി സാമ്പത്തിക ഉന്നതി കൈവരിക്കുവാൻ വൈവിധ്യമായ സേവനങ്ങൾ കാഴ്ചവെച്ചു വരികയാണ് ICL. ഗോൾഡ് ലോൺ,ഇൻഷുറൻസ് ,ഇൻവെസ്റ്റ്മെന്റ്സ് എന്നിങ്ങനെ വിവിധ മേഖലകളിലൂടെ തങ്ങളുടെ ഉപഭോക്താക്കളെ സാമ്പത്തിക പ്രതിസന്ധികളിൽ നിന്നും മോചിതരാക്കികൊണ്ടും സുരക്ഷിതമായ സാമ്പത്തിക ഭാവി ഉറപ്പാക്കികൊണ്ടും വിശ്വസ്തമായ ഒരു സാമ്പത്തിക സ്ഥാപനമായി ICL വളർന്നുകൊണ്ടിരിക്കുന്നു. ഹയർ പർച്ചേസ് ലോൺ, ബിസിനസ്സ് ലോൺ, തുടങ്ങിയ ധനകാര്യ സേവനങ്ങൾ ICL ഫിൻകോർപ് ലഭ്യമാക്കുന്നു. കൂടാതെ, ട്രാവൽ & ടൂറിസം, ഫാഷൻ, ഹെൽത്ത് ഡയഗ്നോസ്റ്റിക്സ്, ചാരിറ്റബിൾ ട്രസ്റ്റുകൾ തുടങ്ങിയ മറ്റ് മേഖലകളിലും ഗ്രൂപ്പിന് ശക്തമായ സാന്നിധ്യമുണ്ട്. തമിഴ്നാട്ടിൽ 92 വർഷത്തിലേറെ സേവനമുള്ള BSE -ലിസ്റ്റഡ് NBFC യായ സേലം ഈറോഡ് ഇൻവെസ്റ്റ്മെന്റ്സിനെ ICL ഫിൻകോർപ്പ് ഏറ്റെടുത്തിരുന്നു.
250തിലധികം ബ്രാഞ്ചുകളിലൂടെ ഇന്ത്യ ഒട്ടാകെ ഈ മുഖമുദ്ര പതിപ്പിച്ചു വരുന്ന ICL, ഈ ഇഷ്യൂവിലൂടെ സമാഹരിക്കുന്ന പണം കൊണ്ട്, ഗോൾഡ് ലോൺ സേവനം കൂടുതൽ ശാക്തീകരിക്കുവാനും നൂതനമായ സാമ്പത്തിക സേവനങ്ങൾ എല്ലാവരിലേക്കും എത്തിക്കുവാനും കമ്പനി ലക്ഷ്യമിടുന്നു.
Content Highlights: ICL Fincorp,NCD Public Issue
Published: 19 Dec 2023, 10:16 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented