സിഐസിഐ ലൊംബാര്‍ഡ് ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനി ഡിസംബറില്‍ അവസാനിച്ച പാദത്തില്‍ 724 കോടി രൂപ അറ്റാദായം നേടി. മുന്‍വര്‍ഷം സമാന കാലയളവില്‍ 431 കോടിയായിരുന്നു ആദായം. 68 ശതമാനമാണ് വര്‍ധന. 

To advertise here,

ആരോഗ്യ, മോട്ടോര്‍ ഇന്‍ഷുറന്‍സുകളില്‍നിന്നുള്ള പ്രീമിയത്തിലെ വര്‍ധനവാണ് നേട്ടത്തിന് പിന്നില്‍. മൂലധന നേട്ടമാകട്ടെ 276 കോടിയായി. 155 ശതമാനമാണ് ഈയിനത്തിലെ വര്‍ധന. അതേസമയം, മൊത്തം പ്രീമിയം വരുമാനം 0.3 ശതമാനം കുറഞ്ഞ് 6,214 കോടിയായി. 

ഐആര്‍ഡിഎഐയുടെ പുതിയ വ്യവസ്ഥയാണ് ഈ കുറവിന് കാരണമായത്. ഈ മാറ്റത്തെ ക്രമീകരിച്ചുകൊണ്ട് നേരിട്ടുള്ള മൊത്തം പ്രീമിയം വരുമാനത്തില്‍ 4.8 ശതമാനം വളര്‍ച്ച കൈവരിച്ചതായി കമ്പനി അറിയിച്ചു. 

2024 ഡിസംബര്‍ 31വരെയുള്ള ഐസിഐസിഐ ലൊംബാര്‍ഡിന്റെ സോള്‍വന്‍സി അനുപാതം 2.36 മടങ്ങായിരുന്നു.