To advertise here,

കണ്ണൂര്‍: കേരള ദിനേശ് ഓണം വിപണനമേള കണ്ണൂര്‍ പോലീസ് മൈതാനത്ത് തുടങ്ങി. തേങ്ങാപ്പാല്‍, തേങ്ങാ പ്പൊടി, വെര്‍ജിന്‍ കോക്കനട്ട് ഓയില്‍, പ്രഥമന്‍ കിറ്റ്, ലഡു, ബര്‍ഫി, ഗോതമ്പുപൊടി തുടങ്ങിയ ഭക്ഷ്യോത്പന്നങ്ങള്‍ മേളയിലുണ്ട്.
സ്ത്രീപുരുഷന്മാര്‍ക്കുള്ള തുണിത്തരങ്ങളും വിവിധതരം കുടകളും ലഭ്യമാണ്. ഓരോ 500 രൂപയുടെ വില്‍പനയ്ക്കും ഒരു കൂപ്പണ്‍ ലഭിക്കും. നറുക്കെടുപ്പിലൂടെ സമ്മാനങ്ങളും നല്‍കും. പ്രത്യേക വിലക്കിഴിവ് അനുവദിക്കുന്ന മേള ഓഗസ്റ്റ് 28-ന് സമാപിക്കും.

നടന്‍ ഉണ്ണിരാജ് ചെറുവത്തൂര്‍ ഉദ്ഘാടനം ചെയ്തു. കേരള ദിനേശ് ചെയര്‍മാന്‍ എം.കെ.ദിനേശ് ബാബു അധ്യക്ഷത വഹി ച്ചു. ആദ്യ വില്‍പന എ.കെ.ജി. ആസ്പത്രി സെക്രട്ടറി വികാസ് ഏറ്റു വാങ്ങി. ദിനേശ് ഡയറക്ടര്‍മാരായ വി.ബാലന്‍, കെ.ഗൗരി, സെ ക്രട്ടറി എം.എം. കിഷോര്‍ കുമാര്‍, ലീഗല്‍ അഡൈ്വസര്‍ ശശി ഡി നമ്പ്യാര്‍, മാര്‍ക്കറ്റിങ് മാനേജര്‍ എം.സന്തോഷ്‌കുമാര്‍ എന്നിവര്‍ സംസാരിച്ചു.