രാജ്യത്തെ പ്രമുഖ പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് മഹാരാഷ്ട്ര, 8.35%  പലിശ നിരക്കിൽ മഹാ സൂപ്പർ ഹൗസിംഗ് ലോൺ സ്കീം അവതരിപ്പിക്കുന്നു. ഈ ഭവന വായ്പാ പദ്ധതിയുടെ പലിശ നിരക്കിൽ പുതിയതോ നിലവിലുള്ളതോ ആയ വീടുകളുടെ നിർമ്മാണത്തിനുള്ള സാമ്പത്തിക പരിഹാരങ്ങൾ, വിപുലീകരണങ്ങൾ, നിർമ്മാണത്തിലിരിക്കുന്ന പ്ലോട്ടുകൾ വാങ്ങൽ, സ്റ്റാന്റ് എലോൺ എടുക്കുന്നവർക്കായി നിലവിലുള്ള വസ്തുവകകളിൽ പോലും മാറ്റം വരുത്തൽ എന്നിവ ഉൾപ്പെടെ വിവിധ വ്യക്തിഗത ആവശ്യങ്ങൾ നിറവേറ്റുന്നു. താൽപര്യമുള്ള ഉപഭോക്താക്കൾക്ക് ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ മഹാ സൂപ്പർ ഹൗസിംഗ് ലോൺ സ്‌കീമിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിച്ച് സ്‌കീമിൽ എൻറോൾ ചെയ്യാം.

To advertise here,

മഹാ സൂപ്പർ ഹൗസിംഗ് ലോൺ സ്കീമിന്റെ ഹൈലൈറ്റുകൾ:

* കുറഞ്ഞ പലിശ നിരക്ക് : മഹാ സൂപ്പർ ഹൗസിംഗ് ലോൺ സ്കീമിന്റെ കുറഞ്ഞ പലിശനിരക്ക് വായ്പയെടുക്കുന്നവർക്ക് സാമ്പത്തിക ബാധ്യത വരുത്തില്ലെന്ന് ഉറപ്പ് നൽകുന്നു. അതായത് വായ്പാ കാലയളവിലെ പലിശയിൽ നിങ്ങൾക്ക് ഗണ്യമായ തുക ലാഭിക്കാൻ കഴിയും എന്നാണ്.

* സീറോ പ്രോസസ്സിംഗ് ഫീ: ഉപഭോക്തൃ കേന്ദ്രീകൃത സമീപനത്തോടെ, ബാങ്ക് ഓഫ് മഹാരാഷ്ട്ര സീറോ പ്രോസസ്സിംഗ് ഫീയാണ് വാഗ്ദാനം ചെയ്യുന്നു, ഇത് വീട്ടുടമകൾക്ക് ചെലവ് കുറഞ്ഞ ഹോം ഫിനാൻസ് സൊല്യൂഷൻ പ്രാദാനം ചെയ്യുന്നു. 

*ആയാസരഹിതമായ ആപ്ലിക്കേഷൻ പ്രോസസ്:  ഉപഭോക്താക്കൾക്ക് സൗകര്യപ്രദമായി ലളിതമായ ഓൺലൈൻ അപേക്ഷാ നടപടിക്രമം പൂർത്തിയാക്കാവുന്നതാണ്. ഇത്തരത്തിലുള്ള ഭവനവായ്പയ്‌ക്കായുള്ള ഓൺലൈൻ അപേക്ഷാ പ്രക്രിയ ഒരു ബാങ്ക് ശാഖയിൽ സന്ദർശനങ്ങൾ നടത്തേണ്ടതിന്റെ ആവശ്യകത ഇല്ലാതാക്കുന്നു. അതുകൊണ്ട് തന്നെ അനുമതി/വിതരണ സമയത്ത് മാത്രമേ ഇത് ആവശ്യമായി വരുന്നുള്ളൂ.

*മികച്ച സേവിങ്സ്: വായ്പാ കാലയളവിലുടനീളം കടമെടുത്തവർക്ക് മികച്ച സേവിങ്സ് ഇവ ഉറപ്പ് നൽകുന്നു, ഇത് അവരുടെ റിസോഴ്സുകൾ കൂടുതൽ കാര്യക്ഷമമായി വിനിയോഗിക്കാൻ സഹായിക്കുന്നു.

തടസ്സങ്ങളില്ലാത്ത ഭവന ഉടമസ്ഥാവകാശമുറപ്പാക്കുന്ന മഹാ സൂപ്പർ ഹൗസിംഗ് ലോൺ സ്കീം

മഹാ സൂപ്പർ ഹൗസിംഗ് ലോൺ സ്കീം USP-കൾ വേറിട്ടുനിൽക്കുന്നതാണ്. ഇവയിലൊന്ന് ഭവനവായ്പകൾക്ക് ഏറ്റവും കുറഞ്ഞ EMI ഓപ്‌ഷനുകൾ നൽകുന്നതിൽ ഉൾപ്പെടുന്നു, കൂടാതെ തിരിച്ചടവ് താങ്ങാനാവുന്നതാണെന്ന് ഉറപ്പുവരുത്തുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഇതിനപ്പുറം, സ്കീം ഭവന ഉടമകൾക്ക് ഗണ്യമായ തുകയിൽ ഭവന വായ്പകൾ വാഗ്ദാനം ചെയ്യുന്നു, ‌അതുകൊണ്ട് തന്നെ സാമ്പത്തിക ഭദ്രത ഊട്ടുയുറപ്പിക്കപ്പെടുന്നു. കൂടാതെ, സ്കീമിന് വേറെ ചാർജൊന്നുമില്ല, അതുകൊണ്ട് തന്നെ വായ്പയെടുക്കുന്നവർക്ക് ഇതൊരു വലിയ ആശ്വാസമയിരിക്കും. ഉപയോക്തൃ-സൗഹൃദ നയങ്ങൾ അനുസരിച്ച്, വായ്പയെടുക്കുന്നവർക്ക് ഫ്ലെക്സിബിൾ തിരിച്ചടവ് ഓപ്ഷനുകൾ അനുവദിക്കുന്ന തരത്തിൽ  മുൻകൂർ പേയ്മെന്റുകൾക്ക് സ്കീം പിഴ ചുമത്തുന്നില്ല. കൂടാതെ, മഹാ സൂപ്പർ ഹോം ലോൺ വിതരണ പ്രക്രിയ ലളിതമാണ് അതുകൊണ്ട് തന്നെ ഏറ്റവും അനുകൂലമായ ഹോം ലോൺ ഓഫറുകൾ അന്വേഷിക്കുന്നവർക്ക് ഇവ തന്നെയാണ് മികച്ച ഓപ്ഷൻ.

എക്സ്ക്ലൂസീവ് ഇളവുകൾ:

*ലോണിന് അപേക്ഷിക്കുന്ന സ്ത്രീകൾക്കും ഡിഫൻസ് ഉദ്യോഗസ്ഥർക്കും 0.05% ഇളവ് ലഭിക്കുന്നു.

* തിരിച്ചടവ് സൗകര്യപ്രദമാകുന്ന തരത്തിലാണ് അതായത് പരമാവധി കാലാവധി 30 വർഷം വരെ അല്ലെങ്കിൽ 75 വയസ്സ് വരെ

* കാർ ലോണുകളിലും വിദ്യാഭ്യാസ വായ്പകളിലും ഭവന വായ്പ എടുക്കുന്നവർക്കും ROI പ്രകാരം ഇളവുകൾ ലഭിക്കുന്നു. അതുകൊണ്ട് മൊത്തത്തിലുള്ള സാമ്പത്തിക നേട്ടമുറപ്പാണ്. 

കുറഞ്ഞ പലിശ നിരക്ക്, സീറോ പ്രോസസ്സിംഗ് ഫീസ്, വിവിധതരം ലോൺ ഓപ്ഷനുകൾ, ഉപയോക്തൃ-സൗഹൃദ സവിശേഷതകൾ എന്നിവയുള്ളത് കൊണ്ട് തന്നെ, ഈ സ്കീം ഉപഭോക്താക്കൾക്ക് അവരുടെ വീട് എന്ന സ്വപ്നം വലിയ ചിലവില്ലാതെ സാക്ഷാത്കരിക്കാനുതകുന്നു. വീട് വാങ്ങുകയോ, പണിയുകയോ, പുതുക്കിപ്പണിയുകയോ ആവശ്യം ഏതുമാകട്ടെ മഹാ സൂപ്പർ ഹൗസിംഗ് ലോൺ സ്കീം തന്നെയാണ് ശരിയായ ചോയ്‌സ്. സു​ഗമമായ ഭാവിയിലേക്കുള്ള താങ്ങാവുന്നതും സുരക്ഷിതവുമായ ഭാവി ഈ ഹോം ലോൺ സ്കീം ഉറപ്പാക്കുന്നു. സ്വന്തമായി ഒരു വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ വ്യക്തികളെ സഹായിക്കുന്ന പദ്ധതിയിലൂടെ, ബാങ്ക് അതിന്റെ ഉപഭോക്താക്കളുടെ സാമ്പത്തിക സുരക്ഷയിൽ ഫോക്കസ് ചെയ്യുന്നു. 

ഹോം ലോൺ സേവനങ്ങളിൽ മാത്രമല്ല, ബാങ്ക് ഓഫ് മഹാരാഷ്ട്ര റീട്ടെയിൽ മേഖലയിലും സ്ഥിരതയാർന്ന മികവ് പ്രകടിപ്പിക്കുന്നു. സാമ്പത്തിക സുരക്ഷിതത്വവും ഉപഭോക്തൃകേന്ദ്രീകൃത സമീപനവും കൊണ്ട് എല്ലാത്തരം സാമ്പത്തിക, ബിസിനസ് ആവശ്യങ്ങള്‍ക്കും വിശ്വസനീയമായ പങ്കാളിയായി ഇവ പ്രവർത്തിക്കുന്നു. ബാങ്കിംഗ് സേവനങ്ങളുടെ എക്കാലത്തെയും വികസിച്ചുകൊണ്ടിരിക്കുന്ന ലാൻഡ്‌സ്‌കേപ്പിലെ സ്ഥിരതയെയും വിശ്വസ്തതയെയും ഇത് പ്രതീകപ്പെടുത്തുന്നു.