
കൊച്ചി: കോവിഡ്-19 രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ ഇത്തവണയും ‘അക്ഷയതൃതീയ’ വില്പന ഓൺലൈൻ വഴി ആക്കാനൊരുങ്ങി സ്വർണ വ്യാപാരികൾ. മേയ് 14-നാണ് അക്ഷയതൃതീയ. ഈ ദിവസം സ്വർണം വാങ്ങുന്നത് ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും സൂചകമായാണ് കാണുന്നത്.
കഴിഞ്ഞ വർഷവും ലോക്ഡൗൺ ആയതിനാൽ അക്ഷയതൃതീയ വില്പന ഓൺലൈൻ വഴിയായിരുന്നു. പത്ത് ശതമാനം വില്പന മാത്രമാണ് നടന്നത്. പൊതുവേ സ്വർണ വ്യാപാരികളെ സംബന്ധിച്ച് വലിയ പ്രതീക്ഷയുടെ ദിനമാണ് അക്ഷയതൃതീയ.
ഈ വർഷവും കോവിഡ് ലോക്ഡൗണിൽ കടകളെല്ലാം അടഞ്ഞുകിടക്കുന്നുണ്ടെങ്കിലും ഓൺലൈൻ വ്യാപാരം പ്രോത്സാഹിപ്പിക്കുന്നതിനുള്ള മുന്നൊരുക്കത്തിലാണ് വ്യാപാരികൾ. അതിനുവേണ്ടി സാമൂഹിക മാധ്യമങ്ങളെല്ലാം പരമാവധി ഉപയോഗപ്പെടുത്തും. 15 ശതമാനത്തിലധികം വ്യാപാരം ഇത്തവണ പ്രതീക്ഷിക്കുന്നുണ്ട്.
Published: 14 May 2021, 09:11 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented