
കോവിഡ് വ്യാപനത്തെതുടര്‍ന്ന് തളര്‍ച്ചയിലായ സമ്പദ് വ്യവസ്ഥ പുനഃരുജ്ജീവിപ്പിക്കുന്നതിന് സര്‍ക്കാന്‍ വന്‍കിട പദ്ധതികള്‍ ആസുത്രണം ചെയ്യുന്നു.
രാജ്യത്ത് നിര്‍മാണ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിന് കമ്പനികളെ ആകര്‍ഷിക്കുന്നതിനായി 23 ബില്യണ്‍ ഡോളറി(1,70,000 കോടി രൂപ)ന്റെ ആനുകൂല്യങ്ങള്‍ നല്‍കുന്ന പദ്ധതികളാണ് തയ്യാറാക്കുന്നത്.
ഓട്ടോമൊബൈല്‍, സോളാര്‍ പാനല്‍, ഉപഭോക്തൃ ഉത്പന്നങ്ങള്‍, തുണിവ്യവസായം, ഭക്ഷ്യ സംസ്‌കരണം, മരുന്ന് നിര്‍മാണം തുടങ്ങിയ മേഖലകളിലെ കമ്പനികള്‍ക്കാകും ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കുക.
ഈ വര്‍ഷമാദ്യം സര്‍ക്കാര്‍ കൊണ്ടുവന്ന ഉത്പാദനവുമായി ബന്ധപ്പെട്ട(പിഎല്‍ഐ)ആനുകൂല്യ പദ്ധതിക്കുകീഴില്‍തന്നെയാണ് ഇതും രൂപകല്പനചെയ്തിട്ടുള്ളത്. പദ്ധതിയുടെ വിശദമായ രൂപരേഖ ഉടനെ കേന്ദ്ര മന്ത്രി സഭയുടെ അംഗീകാരത്തിനായെത്തും.
ഭാവിയല്‍ സാധ്യതയുള്ള സൗരോര്‍ജം, ഇലക്ട്രോണിക്‌സ് മേഖലകളിലെ നിര്‍മാണ കമ്പനികളെ ആകര്‍ഷിക്കുന്നത് രാജ്യത്തിന് ഗുണംചെയ്യുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍.
സാമ്പത്തിക ഉന്നമനത്തിന് സാധ്യതയുള്ള എല്ലാ മേഖലകളിലേയ്ക്കും പദ്ധതി വ്യാപിപ്പിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ഫര്‍ണീച്ചര്‍, പ്ലാസ്റ്റിക്, കളിപ്പാട്ടം, വിലകുറഞ്ഞ ഉപഭോക്തൃ ഉത്പന്നങ്ങള്‍ എന്നീമേഖലകളിലേയ്ക്കും പദ്ധതി വ്യാപിപ്പിക്കും. ഇവയില്‍ ഭൂരിഭാഗം ഉത്പന്നങ്ങളും ചൈനയില്‍നിന്ന് നിലവില്‍ ഇറക്കുമതിചെയ്യുകയാണ്.
സാംസങ്, ഫോക്‌സ്‌കോണ്‍, വിസ്‌ട്രോണ്‍ തുടങ്ങിയ വന്‍കിട കമ്പനികള്‍ രാജ്യത്തെ മൊബൈല്‍ നിര്‍മാണ പ്ലാന്റുകള്‍ നിര്‍മിക്കുന്നതിന് 1.5 ബില്യണ്‍ ഡോളര്‍ നിക്ഷേപം ഇതിനകം വാഗ്ദാനംചെയ്തിട്ടുണ്ട്.
സാമ്പത്തികവര്‍ഷത്തെ ആദ്യപാദത്തില്‍ രാജ്യത്തെ ആഭ്യന്തര മൊത്ത ഉത്പാദനം(ജിഡിപി) 23.9ശതമാനമാണ് ഇടിഞ്ഞത്. സമ്പദ് വ്യവസ്ഥയെ പുനഃരുജ്ജീവിപ്പിക്കാന്‍ നിക്ഷേപം ആകര്‍ഷിക്കേണ്ടത് ആവശ്യമാണെന്ന കണക്കുകൂട്ടലിലാണ് സര്‍ക്കാര്‍.
എളുപ്പത്തില്‍ ബിസിനസ് നടത്താന്‍ പാപ്പരത്ത നിയമത്തില്‍പ്പോലും മാറ്റംവരുത്തി. കോര്‍പ്പറേറ്റ് നികുതികളും ഏഷ്യയിലെ ഏറ്റവുംതാഴ്ന്ന നിരക്കിലാക്കി. എന്നിരുന്നാലും വിയറ്റ്‌നാമാണ് വന്‍കിട നിര്‍മാണ കമ്പനികള്‍ക്ക് ഇപ്പോഴും പ്രിയപ്പെട്ട ഇടം.
Published: 11 Sept 2020, 12:19 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented