ഓഹരി അധിഷ്ഠിത ഫണ്ടിലേയ്ക്ക് മാര്‍ച്ച് മാസത്തിലെത്തിയത് ഒരുവര്‍ഷത്തിനിടയിലെ ഏറ്റവുംകൂടിയ തുക. അതേസമയം, വിപണിയുടെ ചാഞ്ചാട്ടത്തനിടയില്‍ റെക്കോഡ് തുക പിന്‍വലിക്കുകയും ചെയ്തു.
ഓഹരി അധിഷ്ഠിത ഫണ്ടുകളിലേയ്ക്ക് മാര്‍ച്ചില്‍ എത്തിയത് 11,485 കോടി രൂപയാണ്. വിവിധ കാറ്റഗറികളിലെ ഫണ്ടുകളില്‍നിന്നായി 2.13 ലക്ഷം കോടി രൂപയാണ് നിക്ഷേപകര്‍ പിന്‍വലിച്ചത്.
ലിക്വിഡ്, മണിമാര്‍ക്കറ്റ് വിഭാഗങ്ങളിലെ ഫണ്ടുകളില്‍നിന്നാണ് ഏറ്റവുംകൂടുതല്‍ പണം പുറത്തേയ്ക്കൊഴുകിയത്. ഫെബ്രുവരിയില്‍ 1,985 കോടി രൂപയാണ് നിക്ഷേപകര്‍ പിന്‍വലിച്ചത്.
വന്‍തോതില്‍ നിക്ഷേപം പിന്‍വലിച്ചതോടെ മ്യൂച്വല്‍ ഫണ്ടുകള്‍ കൈകാര്യം ചെയ്യുന്ന മൊത്തംതുക 22.26 ലക്ഷം കോടിയായി കുറഞ്ഞു. ഫെബ്രുവരി അവസാനം ഇത് 27.23 ലക്ഷം കോടി രൂപയായിരുന്നു.
Published: 11 Apr 2020, 03:04 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented