ഏറ്റവും പഴക്കംചെന്ന മ്യൂച്വല്‍ ഫണ്ട് സ്‌കീമുകളിലൊന്നായ ഫ്രാങ്ക്ലിന്‍ ഇന്ത്യ ഫ്ളെക്സി ക്യാപ് ഫണ്ട് 31-ാം വര്‍ഷത്തില്‍. കൈകര്യം ചെയ്യുന്ന മൊത്തം ആസ്തിയാകട്ടെ 20,000 കോടിയുമായി. 1994 സെപ്റ്റംബറില്‍ ഫണ്ട് തുടങ്ങിയപ്പോള്‍ 10,000 രൂപ നിക്ഷേപിച്ചിരുന്നുവെങ്കില്‍ അതിന്റെ മൂല്യം 17 ലക്ഷം രൂപയാകുമായിരുന്നു.
അതേസമയം, അടിസ്ഥാന സൂചികയിലെ നേട്ട പ്രകാരം ഈതുക മൂന്ന് ലക്ഷം മാത്രമേ ആകുമായിരുന്നുള്ളൂ. പ്രതിമാസം 10,000 രൂപ വീതം എസ്‌ഐപിയായി നിക്ഷേപിക്കുകയായിരുന്നുവെങ്കില്‍ 17.49 കോടി രൂപയുമായകുമായിരുന്നു. ഈകാലയളവില്‍ 37.3 ലക്ഷം രൂപയാണ് നിക്ഷേപിച്ചിട്ടുണ്ടാകുക.
സമീപകാലയവിലും 2, 3, 5, 15 വര്‍ഷങ്ങളിലും, ഫണ്ട് ആരംഭിച്ചതു മുതലും അടിസ്ഥാന സൂചികയായ നിഫ്റ്റി 500 ടിആര്‍ഐയെ മറികടക്കുന്ന നേട്ടം ഫണ്ട് നല്‍കി. വിപണിയിലെ വിവധ ഘട്ടങ്ങളെ വിജയകരമായി നേരിട്ട ജാനകിരാമന്‍ രംഗരാജു, രാജസ് കകുളവരപു, സന്ദീപ് മാനം എന്നിവരായിരുന്നു ഫണ്ട് മാനേജര്‍മാര്‍.
നിലവില്‍ ഫണ്ടിലെ പോര്‍ട്‌ഫോളിയോ പ്രകാരം 25 ശതമാനം വിഹിതവും ബാങ്കിങ് ഓഹരികളിലാണ്.
ഐടി സോഫ്‌റ്റ്വെയര്‍: 7.25%
ടെലികോം സേവനങ്ങള്‍: 5.78%
നിര്‍മ്മാണം: 4.333%
റീട്ടെയില്‍: 4.28%
എന്നിങ്ങനെയാണ് മറ്റ് സെക്ടറുകളിലെ വിഹിതം.
Content Highlights: Explore Franklin India Flexi Cap Fund`s 30-year journey and impressive wealth creation. Discover its legacy and potential for your investments.
Published: 16 Dec 2025, 01:58 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented