കൊച്ചി: യുഎഇയിൽ മ്യൂച്വൽ ഫണ്ട് ലൈസൻസ് ലഭിച്ച ജിയോജിത്തിന്റെ സംയുക്ത സംരംഭമായ ബുർജീൽ ജിയോജിത് ആദ്യ പദ്ധതിക്ക് തുടക്കമിട്ടു.

To advertise here,

ഇന്ത്യ ഓപ്പർച്യൂണിറ്റീസ് ഫണ്ട് എന്ന പേരിലുള്ള സ്‌കീമിന്റെ ന്യൂ ഫണ്ട് ഓഫറാണ് (എൻഎഫ്ഒ) കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രാദേശികവും ആഗോളവുമായ വിപണികളെ ഉൾപ്പെടുത്തിക്കൊണ്ട് ബുർജീൽ ജിയോജിത് അവതരിപ്പിക്കാൻ ഉദ്ദേശിക്കുന്ന ഫണ്ടുകളിലെ ആദ്യത്തേതാണിത്.

യുഎഇ നിയമങ്ങൾ അനുസരിച്ചുള്ള ഒരു അംബ്രല്ല ഫണ്ടാണ് ഇന്ത്യ ഓപ്പർച്യൂണിറ്റീസ് ഫണ്ട്. ഇന്ത്യയിലെ വിവിധ വ്യാവസായിക, സേവന മേഖലകളിലെ 10 സബ് ഫണ്ടുകളായിട്ടാണ് ഇത് ഒരുക്കിയിരിക്കുന്നത്. പ്രവാസികൾക്കും വിദേശികൾക്കും നിക്ഷേപിക്കാം. ജനുവരി 14 മുതൽ ഫെബ്രുവരി 13 വരെയാണ് എൻഎഫ്ഒ. കുറഞ്ഞ നിക്ഷേപം 5,000 ഡോളറാണ്.

പരിചയസമ്പന്നരായ പ്രൊഫഷണലുകൾ കൈകാര്യംചെയ്യുന്ന ബുർജീൽ ജിയോജിത്തിന്റെ ഇന്ത്യ ഓപ്പർച്യൂണിറ്റീസ് ഫണ്ട് പ്രവാസികളും വിദേശീയരുമായ നിക്ഷേപകർക്ക് ഇന്ത്യയുടെ ദീർഘകാല വളർച്ചയിൽ പങ്കുചേരാൻ മികച്ച അവസരം നൽകുമെന്ന് ജിയോജിത് ഫിനാൻഷ്യൽ സർവീസസ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ സി.ജെ. ജോർജ് പറഞ്ഞു.