ലോകത്തിലെതന്നെ ഏറ്റവും മൂല്യമുള്ള ഐടി കമ്പനിയായി ടിസിഎസ് വീണ്ടും. തിങ്കളാഴ്ച കമ്പനിയുടെ വിപണിമൂല്യം 169.9 ബില്യൺ ഡോളറായി ഉയർന്നതിനെതുടർന്നാണ് അക്‌സഞ്ചറിനെ പിന്നിലാക്കി ടിസിഎസ് ഈനേട്ടം സ്വന്തമാക്കിയത്.
കഴിഞ്ഞ ഏപ്രിലിൽ മൂല്യം 100 ബില്യൺ കടന്നതോടെയാണ് ടിസിഎസിന്റെ കുതിപ്പ് തുടങ്ങിയത്. 3,317 രൂപ നിലവാരത്തിലാണ് ടിസിഎസിന്റെ ഓഹരി വില. കഴിഞ്ഞദിവസം 3,303 ലാണ് ക്ലോസ് ചെയ്തത്. 2018ൽ ഐബിഎമ്മായിരുന്നു വിപണിമൂല്യത്തിൽമുന്നിൽ.
രാജ്യത്തെ മുൻനിരയിലുള്ള പത്ത് കമ്പനികളുടെ വിപണിമൂല്യത്തിൽ കഴിഞ്ഞയാഴ്ചമാത്രം 1,15,758,.53 കോടി രൂപയുടെ വർധനവാണുണ്ടായത്. റിലയൻസ് ഇൻഡസ്ട്രീസ്, ടിസിഎസ്, ഹിന്ദുസ്ഥാൻ യുണിലിവർ, ബജാജ് ഫിനാൻസ് തുടങ്ങിയ കമ്പനികളാണ് മികച്ചനേട്ടമുണ്ടാക്കിയത്.
രാജ്യത്തെ ഏറ്റവുംവലിയ സോഫ്റ്റ് വെയർ കയറ്റുമതിക്കാരാണ് ടിസിഎസ്. ഡിസംബറിൽ അവസാനിച്ച പാദത്തിൽ 8,701 കോടി രൂപയാണ് കമ്പനിയുടെ അറ്റാദായം.
TCS beats Accenture to become most-valued IT company of the world