ദിനംപ്രതിയെന്നോണം റെക്കോഡ് തിരുത്തി സ്വർണം. ആഗോള വിപണിക്ക് പിന്നാലെ ആഭ്യന്തര വിപണിയിലും സ്വർണം എക്കാലത്തെയും ഉയർന്ന നിലയിലെത്തി. യുഎസും യൂറോപ്യൻ രാജ്യങ്ങളും തമ്മിലുള്ള വ്യാപാര സംഘർഷവും ഭൗമരാഷ്ട്രീയ അനിശ്ചിതത്വവുമാണ് സ്വർണ വിലയെ സ്വാധീനിച്ചത്.
3160 രൂപയാണ് ചൊവ്വാഴ്ച കൂടിയത്. ഇതോടെ സ്വർണം പവന് 1,10,400 രൂപയായി. ഗ്രാമിന് 13,800 രൂപയുമായി. രാവിലെ ഗ്രാമിന് 95 രൂപയും ഉച്ചയ്ക്ക് ശേഷം 100 രൂപയും മൂന്നര മണിയായപ്പോൾ വീണ്ടും 200 രൂപയും വർധിച്ചു. ഒറ്റ ദിവസംകൊണ്ട് ഗ്രാമിന് 395 രൂപയുടെ വർധനവാണ് ഉണ്ടായത്.
ആഗോള വിപണിയിൽ സ്വർണ വില ട്രോയ് ഔൺസിന് 4,681 ഡോളർ നിലവാരത്തിലാണ്. ഒരൊറ്റ ദിവസം രണ്ട് ശമാനത്തിലേറെ വർധനവാണുണ്ടായത്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സിൽ പത്ത് ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 1,46,328 രൂപയായി. വെള്ളിയുടെ വിലയിലും സമാനമായ വർധന രേഖപ്പെടുത്തി. എംസിഎക്‌സിൽ ഒരു കിലോ ഗ്രാം വെള്ളിക്ക് 3,12,500 രൂപയായി.
|
| വിപണി / കരാർ | നിലവിലെ വില | വർധനവ് (%) | റെക്കോഡ് വില |
|---|---|---|---|---|
| സ്വർണ്ണം | MCX ഫെബ്രുവരി ഫ്യൂച്ചേഴ്സ് | ₹ 1,46,328 (10 ഗ്രാം) | 0.47% | ₹ 1,46,567 |
| വെള്ളി | MCX മാർച്ച് ഫ്യൂച്ചേഴ്സ് | ₹ 3,12,500 (കിലോ) | 0.72% | ₹ 3,13,896 |
| സ്വർണ്ണം (അന്താരാഷ്ട്രം) | യുഎസ് ഫെബ്രുവരി ഫ്യൂച്ചേഴ്സ് | $ 4,681 (ഔൺസ്) | ഏകദേശം 2% | - |
പ്രധാന കാരണങ്ങൾ
യുഎസ്-യൂറോപ്പ് വ്യാപാര സംഘർഷം
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് എട്ട് യൂറോപ്യൻ രാജ്യങ്ങൾക്ക് മേൽ പുതിയ താരിഫ് ഏർപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയത് ആഗോള വിപണിയിൽ ആശങ്കക്കിടയാക്കി. ഇതിന് മറുപടിയായി തിരിച്ചടിക്കുമെന്ന് യൂറോപ്യൻ രാജ്യങ്ങളും വ്യക്തമാക്കിയിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വലിയ രണ്ട് സാമ്പത്തിക ശക്തികൾ തമ്മിലുള്ള ഈ ഭിന്നത വലിയ വ്യാപാര യുദ്ധത്തിലേക്ക് നയിക്കുമെന്ന് നിക്ഷേപകർ ഭയപ്പെടുന്നു.
ഗ്രീൻലാൻഡ് അനിശ്ചിതത്വം
ഗ്രീൻലാൻഡ് വിഷയത്തിൽ നിലപാടിൽ നിന്ന് പിന്നോട്ടില്ലെന്ന ട്രംപിന്റെ സൂചനകൾ രാഷ്ട്രീയ അനിശ്ചിതത്വം വർധിപ്പിച്ചു. ഇത് യൂറോപ്യൻ രാജ്യങ്ങളുമായുള്ള ബന്ധം കൂടുതൽ വഷളാകാൻ ഇടയാക്കിയേക്കാം.
ആഗോള താരിഫ് ഭീഷണി
നിലവിൽ ചൈന, ഇന്ത്യ, യൂറോപ്പ് തുടങ്ങിയ പ്രധാന സമ്പദ്വ്യവസ്ഥകൾക്ക് മേൽ അമേരിക്കൻ താരിഫുകൾ നിലനിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ പുതിയ താരിഫുകൾ കൂടി വരുന്നത് ആഗോള സാമ്പത്തിക വളർച്ചയെ ബാധിക്കുമെന്ന ആശങ്ക ശക്തമാണ്.
സുരക്ഷിത നിക്ഷേപം
സാമ്പത്തിക അനിശ്ചിതത്വങ്ങൾ നിലനിൽക്കുമ്പോൾ നിക്ഷേപകർ ഡോളറിന് പകരം സ്വർണ്ണത്തെ കൂടുതൽ സുരക്ഷിതമായ ആസ്തിയായി കാണുന്നു. ഡോളറിന്റെ മൂല്യം ഇടിഞ്ഞതും സ്വർണ്ണത്തിലേക്ക് കൂടുതൽ നിക്ഷേപം വരാൻ കാരണമായി.
Content Highlights: Gold and silver prices are soaring to record highs. Discover the factors driving this surge and what it means for investors. Is this the peak?
Published: 20 Jan 2026, 04:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented