ഇറക്കുമതി തീരുവ കൂട്ടിയതോടെ സ്വർണ വിലയിൽ വൻ കുതിപ്പ്. ബുധനാഴ്ച രാവിലെ പവന്റെ വില 10,200 രൂപ കൂടി 1,23,120 രൂപയായി. ഉച്ചയ്ക്കുശേഷം വില താഴുകയും ചെയ്തു. 4320 രൂപ കുറഞ്ഞ് 1,18,800 നിലവാരത്തിലെത്തി. 14,850 രൂപയാണ് ഗ്രാമിന്.
രൂപയുടെ മൂല്യത്തകർച്ച തടയുന്നതിനും വിദേശ നാണ്യ ശേഖരം സംരക്ഷിക്കുന്നതിനുമാണ് സ്വർണം ഇറക്കുമതിക്ക് സർക്കാർ കർശന നിയന്ത്രണം ഏർപ്പെടുത്തിയത്. വെള്ളി ഉൾപ്പെടെയുള്ള മൂല്യം കൂടിയ ലോഹങ്ങളുടെയെല്ലാം തീരുവ സെസ് ഉൾപ്പടെ 15 ശതമാനമാക്കിയിട്ടുണ്ട്.
അസംസ്കൃത എണ്ണയും സ്വർണവും വാങ്ങുന്നതിനായി വൻതോതിൽ ഡോളർ ചെലവഴിക്കുന്നത് രാജ്യത്തെ വിദേശ നാണ്യ ശേഖരത്തെ ബാധിക്കുന്നുണ്ട്. ഇത് പരിഹരിക്കാനാണ് കേന്ദ്ര സർക്കാരിന്റെ അസാധാരണ നീക്കം. സ്വർണം വാങ്ങുന്നത് പരമാവധി കുറയ്ക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ ആഹ്വാനം ചെയ്തിരുന്നു.
നിയന്ത്രണം വന്നേക്കുമെന്ന സൂചനയെ തുടർന്ന് കഴിഞ്ഞ ദിവസം സ്വർണം വാങ്ങാൻ അസാധാരണ തിരക്കായിരുന്നു. വില കൂടിയ സാഹചര്യത്തിൽ ലാഭമെടുക്കാനും നിക്ഷേപകർ ശ്രമിച്ചേക്കും.
Content Highlights: Gold sovereign price increased by ₹10,200 to reach ₹1,23,120., Import duty on gold and precious metals raised to 15% including cess., Government move aims to stabilize the rupee and preserve foreign exchange reserves., High dollar expenditure on crude oil and gold prompted the restrictive measures.
Published: 13 May 2026, 09:54 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented