വണ്ടൂർ: മുഴുവൻ തെരുവുനായകൾക്കും പേവിഷബാധയ്ക്കെതിരേ കുത്തിവെപ്പു നൽകി ഷെൽട്ടർ ഹോമുകളിലേക്ക് മാറ്റണമെന്ന സുപ്രീംകോടതിയുടെ നിർദേശം കർശനമായി പാലിച്ചു ജനങ്ങളുടെ സ്വൈരജീവിതം ഉറപ്പാക്കണമെന്ന് വണ്ടൂർ ആരോഗ്യ കലാ സാംസ്കാരിക സമിതി ആവശ്യപ്പെട്ടു. സംസ്ഥാന കാംപെയിനിന്റെ ഭാഗമായി പ്രധാനമന്ത്രിക്ക് നിവേദനമയച്ചു. മുഖ്യമന്ത്രി വി.ഡി. സതീശൻ, തദ്ദേശസ്വയംഭരണവകുപ്പു മന്ത്രി കെ.എം. ഷാജി എന്നിവർക്ക് നിവേദനം നൽകി. 10 പഞ്ചായത്തുകൾക്ക് ഒരു അനിമൽ ബർത്ത് കൺട്രോൾ (എ.ബി.സി.) കേന്ദ്രം വീതം ഒരുക്കിയാൽ വേഗത്തിൽ പ്രശ്നപരിഹാരമാകുമെന്ന് സമിതി അഭിപ്രായപ്പെട്ടു. സംസ്ഥാന പ്രസിഡന്റ്‌ ഡോ. റൗഫ് വണ്ടൂർ, വൈസ് പ്രസിഡന്റ്‌ എം. രാമചന്ദ്രൻ, എക്സിക്യുട്ടീവംഗം മുഹമ്മദ് സാലിം എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നൽകിയത്.

To advertise here,