
നിലമ്പൂർ: സഹകരണ ബാങ്കുകളിലെ നിക്ഷേപത്തിന് ദേശസാത്കൃതബാങ്കുകളുടേതിന് തുല്യമായ നിക്ഷേപഗാരന്റി നൽകാൻ സർക്കാർ ആലോചിക്കുന്നുണ്ടെന്നും ഇതിലൂടെ നിക്ഷേപകരുടെ വിശ്വാസ്യത വർധിപ്പിക്കാൻ കഴിയുമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു.
മേഖലയിൽ ധാരാളം നിക്ഷേപകരെ ആകർഷിക്കാനും വരുമാനം വർധിപ്പിക്കാനുള്ള വിവിധ പദ്ധതികൾ കൊണ്ടുവരാനും കഴിയും. നിലമ്പൂരിൽ നിർമാണം പൂർത്തിയാക്കിയ ആര്യാടൻ മുഹമ്മദ് സ്മാരക സഹകരണഭവൻ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
സഹകരണമേഖല പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നത്. ഇതിന് പരിഹാരംകാണാൻ സർക്കാർ ഗൗരവമായ ഇടപെടലാണ് നടത്തുന്നത്.
പൊതു പ്രവർത്തകരുടെ വിശ്വാസ്യതയുടെ ലേബലിലാണ് സഹകരണപ്രസ്ഥാനം കേരളത്തിലുണ്ടായത്. അതിനാൽ വിശ്വാസ്യതയുള്ള ആളുകളെ മാത്രമേ രാഷ്‌ട്രീയക്കാർ സഹകരണ രംഗത്തേക്ക് വിടാവൂ.
ആര്യാടൻ മുഹമ്മദിന്റെ പേരിൽ കേരളത്തിൽ ആദ്യമായാണ് ഒരു സർക്കാർ സ്ഥാപനം പ്രവർത്തിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആര്യാടൻ മുഹമ്മദ് മെമ്മോറിയൽ കോൺഫറൻസ് ഹാൾ മന്ത്രി എ.പി. അനിൽ കുമാറും അസിസ്റ്റന്റ് രജിസ്ട്രാർ ഓഫീസ് മന്ത്രി പി.കെ. ബഷീറും ഉദ്ഘാടനം ചെയ്തു.
ആര്യാടൻ ഷൗക്കത്ത് എം.എൽ.എ. അധ്യക്ഷനായി. പി.വി. അബ്ദുൽ വഹാബ് എം.പി. മുഖ്യാതിഥിയായി. സർക്കിൾ സഹകരണ യൂണിയർ ഓഫീസ് വി.എസ്. ജോയ് എം.എൽ.എ.യും റിസ്ക് ഫണ്ട് വിതരണോദ്ഘാടനം ടി.പി. അഷ്‌റഫ് അലി എം.എൽ.എ.യും അസിസ്റ്റന്റ് ഡയറക്ടറുടെ ഓഫീസ് ഉദ്ഘാടനം സഹകരണസംഘം രജിസ്ട്രാർ അനു എസ്. നായരും നിർവഹിച്ചു. ജനപ്രതിനിധികളും സഹകരണമേഖലയിലെ പ്രമുഖരും പങ്കെടുത്തു.
Content Highlights: The newly built Aryadan Muhammed Memorial Sahakarana Bhavan and Assistant Registrar Office were inaugurated in Nilambur.
Published: 28 Nov 2026, 11:10 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented