
തിരൂർ: തലക്കടത്തൂർ പടിഞ്ഞാക്കരയിൽ കമ്പിളിപറമ്പിൽ റാഷിദിന്റെ വീട്ടുമതിലിന് തറക്കല്ലുകെട്ടുമ്പോൾ സമീപത്തെ ബന്ധുകൂടിയായ കമ്പിളിപറമ്പിൽ സുലൈമാന്റെ വീടിനോടുചേർന്ന മതിൽ ഇടിഞ്ഞുവീണു. ഇടിഞ്ഞ മതിലിനിടയിൽപെട്ട് നാലു തൊഴിലാളികൾക്ക് പരിക്കേറ്റു. മണ്ണിനും കരിങ്കല്ലുകൾക്കും കെട്ടിടാവശിഷ്ടങ്ങൾക്കുമിടയിലായിരുന്നു ഇവർ. ശനിയാഴ്‌ച രാവിലെ എട്ടോടെയാണു സംഭവം. പരിക്കേറ്റ തലക്കടത്തൂർ സ്വദേശി പുഴക്കൽ അഷ്റഫിനെ (55) കോട്ടയ്ക്കൽ മിംസ് ആശുപത്രിയിലും കമ്പിളിപറമ്പിൽ റാഷിദിനെയും (39) തമിഴ്നാട് സ്വദേശിയെയും തലക്കടത്തൂർ അൽ നൂർ ആശുപത്രിയിലും തമിഴ്നാട്ടുകാരനായ മറ്റൊരു തൊഴിലാളിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പണിസ്ഥലത്ത് താഴ്ഭാഗത്ത് ജോലിചെയ്തുകൊണ്ടിരിക്കെ അപ്രതീക്ഷിതമായി മുകൾഭാഗത്തെ മതിൽ ഇടിഞ്ഞുവീഴുകയായിരുന്നു. നാട്ടുകാരും അഗ്നിരക്ഷാസേനയും ചേർന്നാണ് മണ്ണും കല്ലും നീക്കി തൊഴിലാളികളെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്.
Content Highlights: Four workers were injured after an adjacent wall collapsed during construction work at Thalakkadathoor near Tirur.
Published: 28 Nov 2026, 11:09 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented