പുളിക്കൽ: കാഴ്‌ചപരിമിതിയെ സാങ്കേതികവിദ്യകൊണ്ട് മറികടക്കാനുള്ള ജൈസലിന്റെ പരിശ്രമങ്ങൾക്ക് അംഗീകാരം. ഈവർഷത്തെ സ്വകാര്യമേഖലയിലെ കാഴ്‌ചപരിമിത വിഭാഗം ജീവനക്കാരനുള്ള സംസ്ഥാനതല അവാർഡ് മൊറയൂർ ആറ്റശ്ശേരി സ്വദേശി ജൈസലിനാണ്. ജന്മനാ കാഴ്‌ചപരിമിതിയുള്ള ജൈസൽ പുളിക്കൽ എബിലിറ്റി ഫൗണ്ടേഷൻ ഫോർ വൊക്കേഷണൽ ട്രെയിനിങ് സെന്ററിലെ കംപ്യൂട്ടർ അധ്യാപകനാണ്. 25,000 രൂപയും പ്രശസ്തിപത്രവും മെമന്റോയും അടങ്ങുന്നതാണ് അവാർഡ്.
കാഴ്‌ചപരിമിതരായ കുട്ടികൾക്ക് എൻ.വി.ഡി.എ. ഉൾപ്പെടെയുള്ള സ്‌ക്രീൻ റീഡിങ് സോഫ്റ്റ്‍വേറുകളുടെ സഹായത്തോടെ കംപ്യൂട്ടർ പരിശീലനം നൽകിവരുന്നതിനൊപ്പം ഡിജിറ്റൽ സാങ്കേതികവിദ്യ സ്വതന്ത്രമായി ഉപയോഗിക്കാൻ അവരെ പ്രാപ്തരാക്കുകയും ചെയ്യുന്നു. കാഴ്‌ചപരിമിതരായ കുട്ടികൾക്ക് കീബോർഡ് ടൈപ്പിങ്, അക്ഷരത്തെറ്റുകൾ തിരുത്തൽ, ടൈപ്പിങ് വേഗവും കൃത്യതയും വർധിപ്പിക്കൽ എന്നിവ ലക്ഷ്യമിട്ട് 'എബിലിറ്റി ലേൺ പ്രോ' എന്ന ആപ്ലിക്കേഷനും ജൈസൽ വികസിപ്പിച്ചിട്ടുണ്ട്.
കാഴ്‌ചപരിമിതർക്ക് യാത്രയ്ക്കിടെ ബസ് സ്റ്റോപ്പുകളും ലക്ഷ്യസ്ഥാനവും തിരിച്ചറിയാൻ സഹായിക്കുന്ന 'ബസ്‍മേറ്റ്' ആൻഡ്രോയ്ഡ് ആപ്പും ജൈസലിന്റെ മറ്റൊരു സൃഷ്ടിയാണ്. യാത്രയ്ക്കിടയിലെ ബസ് സ്റ്റോപ്പുകൾ ശബ്ദസന്ദേശമായി അറിയിക്കുന്നതിനൊപ്പം ലക്ഷ്യസ്ഥാനത്തിനു സമീപമെത്തുമ്പോൾ മുന്നറിയിപ്പും നൽകും.
കാഴ്‌ചപരിമിതരുടെ കോൽക്കളി, ടേബിൾ ടെന്നീസ്, ക്രിക്കറ്റ്, വോളിബോൾ തുടങ്ങിയ കായിക-കലാ പ്രവർത്തനങ്ങളിലും ജൈസൽ സക്രിയമാണ്. മൊറയൂർ ആറ്റശ്ശേരിയിലെ അലി-ഫാത്തിമ ദമ്പതിമാരുടെ മകനാണ്.
Content Highlights: Visually impaired teacher Jaisal won the Kerala state-level award for private sector employees for developing assistive apps and training students.
Published: 28 Nov 2026, 11:10 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented