
തിരൂരങ്ങാടി: സമൂഹത്തിലെ അന്ധകാരത്തെ മറികടക്കാൻ വിദ്യാഭ്യാസം ഉപയോഗിക്കണമെന്നും ലോകത്തിന്റെ ഏതുഭാഗങ്ങളിൽ പോയി വിദ്യാഭ്യാസം നേടാൻ വിദ്യാർഥികൾ പ്രാപ്തരാകണമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. നൂതന സാങ്കേതികവിദ്യകൾ സ്വാധീനം ചെലുത്തുന്നതോടെ പരമ്പരാഗത തൊഴിൽരീതികളിൽ വലിയ മാറ്റങ്ങൾ സംഭവിക്കും. ആഗോള തൊഴിൽ മേഖലകളെ വിലയിരുത്തി വിദ്യാഭ്യാസരംഗത്തും മാറ്റങ്ങൾ കൊണ്ടുവരണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ചെമ്മാട് ദാറുൽഹുദാ ഇസ്‌ലാമിക് സർവകലാശാലയിലെ ബിരുദദാന ചടങ്ങിന്റെ പ്രാരംഭസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ശനിയാഴ്ച ഉച്ചയ്ക്കുശേഷം നടന്ന ചടങ്ങിൽ ദാറുൽഹുദാ സെക്രട്ടറി ഡോ. യു.വി.കെ. മുഹമ്മദ് അധ്യക്ഷനായി. മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി, എം.എൽ.എ.മാരായ പി.എം.എ. സമീർ, കെ.പി. നൗഷാദലി, വി.എസ്. ജോയ്, തിരൂർ നഗരസഭാധ്യക്ഷൻ കെ. ഇബ്രാഹീം ഹാജി, തിരൂരങ്ങാടി നഗരസഭാ ഉപാധ്യക്ഷൻ എം. അബ്ദുറഹ്‌മാൻകുട്ടി, യു. ശാഫി ഹാജി, കെ.എം. സൈതലവി ഹാജി, പി.എസ്.എച്ച്. തങ്ങൾ, ഡോ. റഫീഖ് ഹുദവി തുടങ്ങിയവർ പങ്കെടുത്തു.
Content Highlights: V.D. Satheesan urges students to use education to overcome social darkness and adapt to evolving global technologies at the Darul Huda Islamic University convocation.
Published: 28 Nov 2026, 11:10 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented