വാഴയൂർ: ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി വാഴയൂർ പഞ്ചായത്ത് നടപ്പാക്കുന്ന നെൽക്കൃഷി വികസനപദ്ധതി തുടങ്ങി. പദ്ധതിയുടെയും വിത്തുവിതരണത്തിന്റെയും ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് അമീനകുമാരി നിർവഹിച്ചു. വർധിച്ച കൂലിച്ചെലവും വന്യമൃഗശല്യവും കാരണം കൃഷിയിൽനിന്ന് പിന്തിരിയുന്ന കർഷകരെ പ്രോത്സാഹിപ്പിക്കുന്നതിനും സാമ്പത്തിക ആശ്വാസമേകുന്നതിനുമായാണ് പദ്ധതി നടപ്പാക്കുന്നത്. പഞ്ചായത്തിലെ 10 ഹെക്ടറോളം സ്ഥലത്തെ നെൽക്കൃഷിക്കാണ് ഫണ്ട് വകയിരുത്തിയിട്ടുള്ളത്. ഹെക്ടറിന് 25,000 രൂപവരെയാണ് ആനുകൂല്യം ലഭിക്കുക. ഇതിൽ വിത്ത് സൗജന്യമായും ബാക്കി തുക പണിക്കൂലി ഇനത്തിലും നൽകും. സ്റ്റേറ്റ് സീഡ് ഡിവലപ്‌മെന്റ് അതോറിറ്റിയിൽനിന്നുള്ള ‘ഉമ’ ഇനം നെൽവിത്താണ് വിതരണംചെയ്യുന്നത്. വിത്ത് ആവശ്യമുള്ള കർഷകർ കൃഷിചെയ്യുന്ന ഭൂമിയുടെ നികുതിരസീത് സഹിതം കൃഷിഭവനിൽ എത്തണം. വൈസ് പ്രസിഡന്റ് സുലൈമാൻ പി.പി., വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ വിമല പാറക്കണ്ടത്തിൽ, കൃഷി ഓഫീസർ ഇൻചാർജ് സിനിജ ദാസ് തുടങ്ങിയവർ പങ്കെടുത്തു.
Content Highlights: Vazhayoor Grama Panchayat launched a paddy cultivation development scheme providing free seeds and financial support to farmers.
Published: 28 Nov 2026, 11:10 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented