തിരൂർ: എൻ.സി.പി. (എസ്.പി.) മതേതര ചേരിയിൽ ഉറച്ചുനിൽക്കുമെന്ന് ദേശീയ വർക്കിങ് പ്രസിഡന്റ് പി.സി. ചാക്കോ പറഞ്ഞു. എൻ.സി.പി. (എസ്.പി.) വടക്കൻ മേഖലാ പഠനശിബിരം തിരൂർ സംഗമം റെസിഡെൻസിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന പ്രസിഡന്റ് അഡ്വ. പി.എം. സുരേഷ് ബാബു അധ്യക്ഷനായി. മുൻ മന്ത്രി കെ.ടി. ജലീൽ മുഖ്യപ്രഭാഷണം നടത്തി. പി.വി. അജ്മൽ സ്വാഗതവും ക്യാമ്പ് ഡയറക്ടർ സി.പി. ബാപ്പുട്ടി നന്ദിയും പറഞ്ഞു. വിവിധ സെഷനുകളിൽ എ. രാമസ്വാമി, കെ.ആർ. രാജൻ, പാറപ്പുറത്ത് കുഞ്ഞുട്ടി, ഹംസ പാലൂർ, ഷാജിർ ആലത്തിയൂർ, കെ. അലവി, പി.കെ. രവീന്ദ്രൻ, ഷബിൻ തൂത, ശിഹാബ്, ഷാജി ചെറിയാൻ എന്നിവർ പ്രസംഗിച്ചു.

To advertise here,