മലപ്പുറം: കുടുംബശ്രീ സംസ്ഥാന മിഷൻ ഡിസംബർ 22 മുതൽ 31 വരെ വേങ്ങരയിൽ നടത്തുന്ന ദേശീയ സരസ് മേളയോടനുബന്ധിച്ച് ഞായറാഴ്‌ച സരസ് ദിനാഘോഷം നടക്കും. എം.എൽ.എ.മാർ, ജില്ലാ, ബ്ലോക്ക്, പഞ്ചായത്ത് പ്രതിനിധികൾ എന്നിവർ ഔദ്യോഗിക പോസ്റ്റർ പ്രചാരണത്തിന് തുടക്കംകുറിക്കും.

To advertise here,

സരസ് ദിനാഘോഷത്തോടനുബന്ധിച്ച് 3.17 ലക്ഷം അയൽക്കൂട്ടങ്ങളിലെ 48 ലക്ഷത്തിലേറെ അംഗങ്ങൾ വാട്‌സാപ്പ്‌ ഉൾപ്പെടെയുള്ള സാമൂഹികമാധ്യമങ്ങളിൽ പ്രചാരണ പോസ്റ്റർ സ്റ്റാറ്റസിടും. ഡിസംബർ ഒന്നുമുതൽ സംസ്ഥാനവ്യാപകമായി ഓൺലൈൻ പ്രചാരണ കാംപെയ്‌നും തുടങ്ങും.