
തിരൂർ: ഗുരുനാഥന്റെ മൂല്യങ്ങൾക്ക് ഇടിവുവന്നിട്ടുണ്ടെന്നും ഇത് തിരിച്ചുപിടിക്കണമെന്നും മന്ത്രി എൻ. ഷംസുദ്ദീൻ പറഞ്ഞു. മലപ്പുറം ഡയറ്റിൽ ഡി.എൽ.എഡ്. പരിശീലനം പൂർത്തിയാക്കിയ 2024-2026 ബാച്ചിലെ അധ്യാപക വിദ്യാർഥികളുടെ ബിരുദദാന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.ടെറ്റ് ഇല്ലാത്ത അധ്യാപകർക്ക് ഗ്രേഡ് നഷ്ടപ്പെടില്ലെന്നും സുപ്രീംകോടതിയിൽ ക്യുറേറ്റീവ് പെറ്റീഷൻ നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ഗുരുശ്രേഷ്ഠ അധ്യാപക പുരസ്കാരജേതാവായ കെ. സുശീലനെ മന്ത്രി ആദരിച്ചു. കുറുക്കോളി മൊയ്തീൻ എം.എൽ.എ. അധ്യക്ഷനായി. പ്രിൻസിപ്പൽ ഡോ. കെ.പി. രാജേഷ്, എസ്.എസ്.കെ. ജില്ലാ പ്രോജക്ട് കോഡിനേറ്റർ ഡോ. എം.പി. ഷാഹുൽ ഹമീദ്, പഞ്ചായത്തംഗം എൻ. രവി, തിരൂർ ഡി.ഇ.ഒ. കെ. ശ്രീജ, നിഷ പന്താവൂർ, വി. സുധ, സി.ടി. റാഷിദ്, വിനോദ് ബാലകൃഷ്ണൻ, കെ. സുരേഷ് ബാബു, കെ. സുശീലൻ എന്നിവർ സംസാരിച്ചു. മിറാക്കിൾ എക്സലൻസ് അവാർഡ് വിതരണവും തൂഫാൻ ടെലിഫിലിം ജില്ലാതല വിജയികൾക്കുള്ള അനുമോദനവും നടന്നു. ഡയറ്റ് ലക്ചറർമാരായ പി.കെ. വിനോദ്‌കുമാർ, അബൂബക്കർ സിദ്ദീക്ക്, പി. ജെസി, ഡോ. കെ. റമീസ്, ഡോ. പ്രഷീദ, അമൃത രാജ്, വി. പ്രവീണ, സി. നിഷ, വി. രജിത എന്നിവരും അധ്യാപകവിദ്യാർഥികളും നേതൃത്വംനൽകി. കലപരിപാടികൾ നടന്നു.
Content Highlights: Minister N. Shamsuddeen urged educators to restore the dignity of teaching during the DIET D.El.Ed convocation ceremony in Tirur.
Published: 28 Nov 2026, 11:09 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented