​തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലാ സിന്തറ്റിക് സ്റ്റേഡിയത്തിൽ മലപ്പുറം സഹോദയ സി.ബി.എസ്.ഇ. ജില്ലാ അത്‌ലറ്റിക് മീറ്റിന് തുടക്കം. ജില്ലാ അത്‌ലറ്റിക് അസോസിയേഷനുമായി സഹകരിച്ചുള്ള മീറ്റിൽ ജില്ലയിലെ 44 സി.ബി.എസ്.ഇ. സ്‌കൂളുകളിൽനിന്നായി മൂവായിരത്തിലധികം വിദ്യാർഥികളാണ് പങ്കെടുക്കുന്നത്. അണ്ടർ-10, 12, 14, 17, 19 എന്നീ വിഭാഗങ്ങളിലാണ് മത്സരങ്ങൾ.

To advertise here,

​ജില്ലാ സ്‌പോർട്സ് കൗൺസിൽ പ്രസിഡന്റ് പി. ഋഷികേഷ് കുമാർ ഉദ്ഘാടനംചെയ്തു. സഹോദയ മലപ്പുറം മേഖലാ പ്രസിഡന്റ് എം. അബ്ദുൽനാസർ അധ്യക്ഷനായി. മാർച്ച്പാസ്റ്റിൽ സർവകലാശാലാ കായികവിഭാഗം മേധാവി ഡോ. വി.പി. സക്കീർ ഹുസൈൻ സല്യൂട്ട് സ്വീകരിച്ചു. മാർച്ച്പാസ്റ്റിൽ കോട്ടയ്ക്കൽ സേക്രഡ് ഹാർട്ട് സീനിയർ സെക്കൻഡറി സ്‌കൂൾ ഒന്നും പൂക്കോട്ടുംപാടം ഗുഡ്‌വിൽ ഇംഗ്ലീഷ് സ്‌കൂൾ രണ്ടും നടുവത്ത് സൈനിക് പബ്ലിക് സ്‌കൂൾ മൂന്നും സ്ഥാനങ്ങൾ നേടി.

സഹോദയ ജനറൽ സെക്രട്ടറി എം. ജൗഹർ മുഖ്യപ്രഭാഷണം നടത്തി. സ്‌പോർട്സ് കൺവീനർ ജാസ്‌മീർ ഫൈസൽ കായികപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സി.ബി.എസ്.ഇ. സിറ്റി കോഡിനേറ്റർ പി. ഹരിദാസ്, ഭാരവാഹികളായ ജോബിൻ സെബാസ്റ്റ്യൻ, ഡോ. സി.കെ.എം. ശിബിലി, കെ. ഗോപകുമാർ, യേശുദാസ്, ക്യാപ്റ്റൻ സോമൻ, നടരാജൻ എന്നിവർ സംസാരിച്ചു.