കൊളത്തൂർ : ഉന്നതവിദ്യാഭ്യാസരംഗത്ത് കാലത്തിനനുസരിച്ചുള്ള മാറ്റങ്ങൾ കൊണ്ടുവരുമെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി റോജി എം.ജോൺ പറഞ്ഞു.

To advertise here,

ജെംസ് ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ കോൺവൊക്കേഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജെംസ് ഓട്ടോണമസ് കോളേജിലെ പരീക്ഷാ കൺട്രോളറുടെ കാര്യാലയം മന്ത്രി ഉദ്ഘാടനം ചെയ്തു.

ജെംസ് ചെയർമാൻ മഞ്ഞളാംകുഴി അലി എം.എൽ.എ. അധ്യക്ഷത വഹിച്ചു.

വി.എസ്. ജോയ് എം.എൽ.എ., ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ ഡോ. വി.പി. ജഗതിരാജ്, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പ്രോ വൈസ് ചാൻസലർ ഡോ. പി. റഷീദ് അഹമ്മദ്, ജെംസ് വൈസ് ചെയർമാൻ എം. വാസുദേവൻ, അക്കാദമിക് ആൻഡ്‌ റിസർച്ച് ഡയറക്ടർ ഡോ. ബി.ജി. ഉണ്ണി, പ്രിൻസിപ്പൽ ഡോ. നവീൻ മോഹൻ, വൈസ് പ്രിൻസിപ്പൽ ഡോ. എ. ഫിനോസ്, പരീക്ഷാ കൺട്രോളർ കെ. മുഹമ്മദ്‌ നവാസ് എന്നിവർ സംസാരിച്ചു.

മങ്കട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ജുവൈരിയ, മുഹമ്മദ് അബൂബക്കർ, പി.ടി. ഹംസ, ഇ.സി. കുഞ്ഞഹമ്മദ്, കാളാക്കൽ മുഹമ്മദലി, പി. കമാൽ അഹമ്മദ്, എം. അബ്ദുല്ല, വി.എൻ. ലൈല, പി. സിനിജ ഹാരിസ് എന്നിവർ പങ്കെടുത്തു.