വേങ്ങര: എല്ലാ മേഖലയിലും ജനദ്രോഹ നടപടികളുമായി മുന്നോട്ടുപോകുന്ന യു.ഡി.എഫ്. സർക്കാരിനെതിരേ ഇടതുപക്ഷ ജനാധിപത്യ മുന്നണി ശക്തമായ ജനകീയപ്രക്ഷോഭങ്ങൾ സംഘടിപ്പിച്ചു മുന്നോട്ടുപോകുമെന്ന് രാഷ്ട്രീയ ജനതാദൾ സംസ്ഥാന സെക്രട്ടറി സബാഹ് പുൽപ്പറ്റ.

To advertise here,

വേങ്ങരയിൽ എൽ.ഡി.എഫ്. സംഘടിപ്പിച്ച ജനകീയകൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.ടി. അലവിക്കുട്ടി അധ്യക്ഷനായി. പോക്കർ, ഡി.വൈ.എഫ്.ഐ. ജില്ലാ ഉപാധ്യക്ഷൻ ശ്യാമപ്രസാദ്, ഹംസ തയ്യിൽ, രാധാകൃഷ്ണൻ പറപ്പൂർ, റസാക്ക് വേങ്ങര, കുഞ്ഞിമരക്കാർ പാലാണി തുടങ്ങിയവർ പ്രസംഗിച്ചു.