​താനൂർ: കുട്ടികളെയും യുവാക്കളെയും വരിഞ്ഞുമുറുക്കുന്ന വലിയൊരു വിപത്തായി ഓൺലൈൻ വീഡിയോ ഗെയിമുകൾ മാറിയെന്നും ഇവയ്ക്ക് സർക്കാർ കർശനനിയന്ത്രണം ഏർപ്പെടുത്തണമെന്നും കെ.എസ്.ടി.യു. താനൂർ ഉപജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.

To advertise here,

വിദേശ രാജ്യങ്ങളിലെ പോലീസ് വിഭാഗങ്ങളും അധികൃതരും ഇത്തരം വിഷയങ്ങളിൽ കർശന നിർദേശങ്ങൾ നൽകുമ്പോൾ നമ്മുടെ രാജ്യത്തും കൃത്യമായ നയരൂപീകരണവും ഇടപെടലും ഉണ്ടാകണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

​താനൂർ മുനിസിപ്പൽ വൈസ് ചെയർമാൻ എം.പി. അഷ്റഫ് ഉദ്ഘാടനം ചെയ്തു. കെ.എസ്.ടി.യു. ഉപജില്ലാ വൈസ് പ്രസിഡന്റ് ടി. അബ്ദുൽ ഷുക്കൂർ അധ്യക്ഷനായി. സ്കൂൾ മാനേജർ കെ.ടി. അഷ്‌റഫ്‌, റഹീം കുണ്ടൂർ, കെ.പി. ജലീൽ, സി. അൻസാർ, പി.എം. റഷീദ്, കെ.പി. അഷ്‌റഫ്‌, ടി.എ. റഹീം, സി.എച്ച്. സൈനുൽ ആബിദ് എന്നിവർ സംസാരിച്ചു.

ഭാരവാഹികൾ: എ. നൗഷാദ് (പ്രസി.), ടി. അബ്ദുൽ ഷുക്കൂർ, കെ. യാക്കൂബ്, പി. ഷാഹിർ, പി. ഗഫൂർ മാസ്റ്റർ (വൈസ് പ്രസി.), സി.എച്ച്. സൈനുൽ ആബിദ് (സെക്ര.), വി.പി. ഫസലുൽ ഹഖ്, കെ.വി. യാസിർ, പി. അനസ്, വി. നിലോഫർ, വി. നജ്മ (ജോ.സെക്ര.), കെ. ഇർഫാദ് (ട്രഷ.).