ചങ്ങരംകുളം: നിർമിതബുദ്ധിയുടെ കടന്നുകയറ്റവും സാമൂഹികമാധ്യമങ്ങളുടെ സ്വാധീനവും കുഞ്ഞുങ്ങളുടെ ഭാവിയെ നിയന്ത്രിക്കുന്ന ഇന്നത്തെക്കാലത്തും വരാനിരിക്കുന്ന കാലഘട്ടത്തിലും അധ്യാപകരുടെ പ്രസക്തി കൂടിവരുകയാണെന്ന് കെ.പി.എസ്.എ. സംസ്ഥാന പ്രസിഡന്റ് പി.പി. യൂസഫലി പറഞ്ഞു. സംഘടനയുടെ എടപ്പാൾ ഏരിയാ അധ്യാപകസംഗമം ബിയോണ്ട് ദ ബെൽ 2k26 വളയംകുളം അസബാഹ് കോളേജ് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രോഗ്രാം കോഡിനേറ്റർ ജെ.പി. കാർത്തിക അധ്യക്ഷയായി. അസബാഹ് കോളേജ് സെക്രട്ടറി മുഹമ്മദുണ്ണി ഹാജി, മുജീബ് റഹിമാൻ, ഡി.ആർ.എസ്. ഇംഗ്ലീഷ് സ്കൂൾ പ്രിൻസിപ്പൽ സി.വി. സുകേഷ്, കെ.പി.എസ്.എ. സഹോദയ പ്രസിഡന്റ് എ.പി. അഷ്റഫ്, പന്താവൂർ കുഞ്ഞിമുഹമ്മദ്, പ്രമോദ് തലാപ്പിൽ എന്നിവർ പ്രസംഗിച്ചു. സംഗമത്തിൽ ചങ്ങരംകുളം സൺറൈസ് ആശുപത്രി കെ.പി. എസ്.എ. വിദ്യാലയങ്ങളിലെ കുട്ടികൾക്കും ജീവനക്കാർക്കും സൗജന്യമായി നൽകുന്ന വിവിധ ചികിത്സാ ഡിസ്‌കൗണ്ടുകളുള്ള പ്രിവിലേജ് കാർഡ് ആശുപത്രി സി.ഒ.ഒ. സുമേഷ് കെ.പി.എസ്.എ. സംസ്ഥാന സെക്രട്ടറി ലത്തീഫ് പാണക്കാടിന് നൽകി. എടപ്പാൾ ഏരിയയിലുള്ള സ്വകാര്യവിദ്യാലയങ്ങളിലെ ആയിരത്തിലധികം അധ്യാപക-ഇതര ജീവനക്കാർ സംഗമത്തിൽ പങ്കെടുത്തു.

To advertise here,