എടക്കര: കാരക്കോട് ദേവീക്ഷേത്രോത്സവം സമാപിച്ചു. ശനിയാഴ്ച തിടമ്പെഴുന്നള്ളത്ത്, പറയെടുപ്പ്, മഹാകലശാഭിഷേകം, അന്നദാനം, തായമ്പക എന്നിവ നടന്നു. രാത്രിയിൽ ശ്രീദുർഗാ ഭജൻസ് മരുത അവതരിപ്പിച്ച ഭജന, നൃത്തനൃത്യങ്ങൾ, അതുൽ നറുകരയും സംഘവും അവതരിപ്പിച്ച നാടൻപാട്ട്, തിരുവനന്തപുരം കലാക്ഷേത്ര അവതരിപ്പിച്ച കപാലിനാരായണം ബാലെ എന്നിവയും നടന്നു. ചടങ്ങുകൾക്ക് ഡോ. ധർമാനന്ദസ്വാമി കാർമികനായി. സുനിൽ കാരക്കോട്, കെ.ബി. ജയപ്രകാശ് എന്നിവർ നേതൃത്വംനൽകി.

To advertise here,