മലപ്പുറം: കൈക്കൂലിക്കേസിൽ ഒഴൂർ വില്ലേജ് ഓഫീസിലെ മുൻ വില്ലേജ് ഫീൽഡ് അസിസ്റ്റന്റിനെ വിജിലൻസ് കോടതി മൂന്നുവർഷം കഠിനതടവിനും 50,000 രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചു. സ്ഥലത്തിന്റെ നികുതി അടയ്ക്കാൻ 500 രൂപ കൈക്കൂലി വാങ്ങിയ കേസിലാണ് നിലവിൽ പൊന്നാനി സബ് രജിസ്ട്രാർ ഓഫീസിലെ ലോവർ ഡിവിഷൻ ക്ലാർക്കും തിരൂർ സ്വദേശിയുമായ സി.പി. ഗിരീഷ്‌കുമാറിനെ (47) കോഴിക്കോട് വിജിലൻസ് കോടതി കുറ്റക്കാരനായി കണ്ടെത്തിയത്.
ഓമച്ചപ്പുഴ സ്വദേശിയായ പരാതിക്കാരൻ തന്റെ പിതാവിന്റെ പേരിലുള്ള സ്ഥലത്തിന്റെ നികുതി അടയ്ക്കാൻ 2021-ൽ ഒഴൂർ വില്ലേജ് ഓഫീസിൽ അപേക്ഷ നൽകിയിരുന്നു. ഒഴൂർ വില്ലേജ് ഫീൽഡ് അസിസ്റ്റന്റായിരുന്ന ഗിരീഷ്‌കുമാർ നികുതി അടച്ചുനൽകാൻ 500 രൂപ കൈക്കൂലി ആവശ്യപ്പെട്ടു. പരാതിക്കാരനിൽനിന്ന് പണം കൈപ്പറ്റുന്നതിനിടെ മലപ്പുറം വിജിലൻസ് യൂണിറ്റ് കൈയോടെ പിടികൂടുകയായിരുന്നു.
കോഴിക്കോട് വിജിലൻസ് കോടതി ജഡ്‌ജി ഷിബു തോമസാണ് വിധി പുറപ്പെടുവിച്ചത്. മലപ്പുറം വിജിലൻസ് യൂണിറ്റിലെ മുൻ ഡിവൈ.എസ്.പി. ഫിറോസ്. എം. ഷഫീക്ക്, മുൻ ഇൻസ്‌പെക്ടർമാരായ എം. ഗംഗാധരൻ, സി. യൂസഫ്, ഐ. ഗിരീഷ്‌കുമാർ എന്നിവരാണ് കേസ് അന്വേഷിച്ചത്. വിജിലൻസിനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ കെ. അരുൺ നാഥ് ഹാജരായി.
Content Highlights: A vigilance court sentenced a former village field assistant to three years of rigorous imprisonment and a fine of Rs 50,000 in a bribery case.
Published: 28 Nov 2026, 11:10 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented