മേലാറ്റൂർ: ആറ്റുതൃക്കോവിൽ ശിവക്ഷേത്രത്തിലെ അഖണ്ഡനാമയജ്ഞം ഭക്തജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി. ശനിയാഴ്ച ഉദയം മുതൽ തുടങ്ങിയ യജ്ഞം ഞായറാഴ്ച ഉദയത്തോടെയാണ് അവസാനിച്ചത്. അന്നദാനവും ഉണ്ടായി. ക്ഷേത്രം ഊരാളൻമാരായ പുത്തിലത്ത് രാമാനുജൻ അക്കിതിരിപ്പാട്, വല്ലഭൻ അക്കിതിരിപ്പാട്, ക്ഷേത്രം മേൽശാന്തിമാരായ രതീഷ് നമ്പൂതിരി, അർജുനൻ നമ്പൂതിരി എന്നിവർ നേതൃത്വംനൽകി.

To advertise here,