
വേങ്ങര: രാസലഹരിയുൾപ്പെടെ സമൂഹത്തിൽ വർധിച്ചുവരുന്ന ലഹരിവ്യാപനത്തിനെതിരേ സംയുക്തമഹല്ല്കമ്മറ്റിയുടെ നേതൃത്വത്തിൽ വേങ്ങരയിൽ ലഹരിവിരുദ്ധ വിളംബരജാഥ സംഘടിപ്പിച്ചു.
മാട്ടിൽ, കാവുങ്ങൽ പള്ളി, ടൗൺ പുത്തൻപള്ളി, മഖ്ദൂമിയ, അരീക്കുളം വെട്ടുതോട് നെടുമ്പറമ്പ് എന്നീ മഹല്ലുകളുടെ നേതൃത്വത്തിലായിരുന്നു പരിപാടി. മാട്ടിൽപള്ളി പരിസരത്തുനിന്ന് തുടങ്ങിയ ജാഥ ബസ്സ്റ്റാൻഡ് പരിസരത്ത് സമാപിച്ചു.
സംയുക്തമഹല്ല് കമ്മിറ്റി ചെയർമാൻ പാറയിൽ ഹാശിം കോയ തങ്ങൾ അധ്യക്ഷനായി. മുദരിസ് ബാദുഷ നിസാമി, കാവുങ്ങൽ ജുമാ മസ്ജിദ് മുദരിസ് ഷെഫീഖ് ഫാളിലി, പി.കെ.സി. മുഹമ്മദ്, കെ.കെ. മുസ്തഫ, പി.എ. ബാവ, ഇ.വി. അബ്ദുസ്സലാം, മൊയ്തീൻ തോട്ടശ്ശേരി, ടി.കെ. അബ്ദുട്ടി, വി.ടി. മൊയ്തീൻ തുടങ്ങിയവർ നേതൃത്വംനൽകി.
Content Highlights: A joint Mahal committee organized an anti-drug awareness rally in Vengara to protest against the rising drug menace in society.
Published: 28 Nov 2026, 11:10 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented