ഷാര്‍ജ: ഷാര്‍ജ അന്താരാഷ്ട്ര പുസ്തക മേളയില്‍ കവിതാസ്വാദകര്‍ക്കായി ഒരുക്കുന്ന കാവ്യസന്ധ്യയില്‍ ഇത്തവണ റഫീഖ് അഹമ്മദും പി പി രാമചന്ദ്രനും ഒന്നിക്കും. ഇരുവരും കവിതകള്‍ ചൊല്ലി സദസ്യരുമായി സംവദിക്കും. നവംബര്‍ 16 ശനിയാഴ്ച വൈകീട്ട് 6.30 മുതല്‍ 8 മണി വരെ കോണ്‍ഫറന്‍സ് ഹാളിലാണ് കാവ്യസന്ധ്യ നടക്കുക.
നവംബര്‍ 15 ന് രാത്രി 8 മുതല്‍ 9.30 വരെ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന പരിപാടിയില്‍ യുവഎഴുത്തുകാരന്‍ അഖില്‍ പി ധര്‍മജന്‍ പങ്കെടുക്കും. 'പുസ്തകത്തിനപ്പുറമുള്ള കഥകള്‍ - റാം C/O ആനന്ദിയുടെ കഥാകാരന്‍ അഖില്‍ പി ധര്‍മജനുമൊത്ത് ഒരു സായാഹ്നം' എന്ന പരിപാടിയില്‍ തന്റെ കൃതികള്‍ സ്വയം പ്രസിദ്ധീകരിച്ചിരുന്ന കാലത്ത് നിന്ന് ആഘോഷിക്കപ്പെടുന്ന എഴുത്തുകാരനിലേക്കുള്ള മാറ്റത്തെക്കുറിച്ച് അഖില്‍ സംവദിക്കും.
നവംബര്‍ 10 ഞായറാഴ്ച അവതാരകയും നടിയും എഴുത്തുകാരിയുമായ അശ്വതി ശ്രീകാന്ത് ' റേഡിയോ വീചികളില്‍ നിന്ന് ലിഖിതാക്ഷരത്തിലേക്ക്-അശ്വതി ശ്രീകാന്തുമൊത്ത് ഒരു വൈകുന്നേരം' എന്ന പരിപാടിയില്‍ പങ്കെടുക്കും. വൈകീട്ട് 6 മുതല്‍ 7 വരെ കോണ്‍ഫറന്‍സ് ഹാളിലാണ് പരിപാടി.
നവംബര്‍ 16 ന് മലയാളത്തിലെ പ്രമുഖ കഥാകൃത്തും നോവലിസ്റ്റുമായ വിനോയ് തോമസ് വായനക്കാരുമായി സംവദിക്കാനെത്തും. രാത്രി 8.30 മുതല്‍ 9.30 വരെ ബുക്ക് ഫോറം ഒന്നിലാണ് പരിപാടി.
Content Highlights: sharjah international book fair 2024 rafeek ahammed and pp ramachandran will participate
Published: 31 Oct 2024, 09:40 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented