ലണ്ടന്‍: ഇക്കൊല്ലത്തെ കോമണ്‍വെല്‍ത്ത് ചെറുകഥാപുരസ്‌കാരം മുംബൈക്കാരി സഞ്ജനാ ഠാക്കൂറിന്. 26 വയസ്സുള്ള സഞ്ജനയുടെ 'ഐശ്വര്യ റായ്' എന്ന കഥയാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. 5000 പൗണ്ടാണ് (5.28 ലക്ഷംരൂപ) സമ്മാനത്തുക.

To advertise here,

ബ്രിട്ടീഷ് കോമണ്‍വെല്‍ത്ത് രാജ്യങ്ങളില്‍നിന്നുള്ള 7359 ചെറുകഥകളില്‍നിന്നാണ് സഞ്ജനയുടെ കഥ സമ്മാനം നേടിയത്. 

തനിക്ക് ചേരാത്തതെന്ന് കരുതുന്ന അമ്മയ്ക്ക് പകരം മറ്റൊരാളെ ദത്തെടുക്കാനുള്ള അവ്‌നി എന്ന പെണ്‍കുട്ടിയുടെ ശ്രമമാണ് 'ഐശ്വര്യ റായി'യുടെ ഇതിവൃത്തം. കോമണ്‍വെല്‍ത്ത് രാജ്യങ്ങളിലെ 18 വയസ്സുമുതലുള്ളവര്‍ക്കായി 2012-ലാണ് പുരസ്‌കാരം ഏര്‍പ്പെടുത്തിയത്.