
മഹാത്മാഗാന്ധിയെക്കുറിച്ച് വെബ് സീരീസ് വരുന്നു. ചരിത്രകാരനും എഴുത്തുകാരനുമായ രാമചന്ദ്ര ഗുഹയുടെ 'ഗാന്ധി ബിഫോര്‍ ഇന്ത്യ', 'ഗാന്ധി ദി ഇയേര്‍സ് ദാറ്റ് ചെയ്ഞ്ച്ഡ് ദി വേള്‍ഡ്' എന്നീ പുസ്തകങ്ങളെ ആസ്പദമാക്കിയാണ് പരമ്പര. അപ്ലോസ് എന്റര്‍ടെയ്ന്‍മെന്റിനുവേണ്ടി ഹന്‍സല്‍ മേത്തയാണ് 'ഗാന്ധി' സംവിധാനംചെയ്യുന്നത്. പ്രതീക് ഗാന്ധിയാണ് ഗാന്ധിജിയുടെ വേഷത്തിലെത്തുന്നത്.
പ്രതീകും മേത്തയും ഒന്നിക്കുന്ന മൂന്നാമത്തെ പരമ്പരയാണിത്. 'സ്‌കാം 1992', 'ബായി' എന്നിവയാണ് ഇവര്‍ ഒന്നിച്ച മറ്റുപരമ്പരകള്‍. വിദേശത്തെ പ്രദര്‍ശനംകൂടി കണക്കിലെടുത്ത് അന്താരാഷ്ട്രനിലവാരം ഉറപ്പാക്കിയാണ് പരമ്പര ഒരുക്കുന്നതെന്ന് അണിയറപ്രവര്‍ത്തകര്‍ പറയുന്നു.
മഹാത്മാവിനെക്കുറിച്ച് ഒരു പരമ്പര തയ്യാറാക്കുകയെന്നത് സംവിധായകനെന്നനിലയില്‍ വലിയ വെല്ലുവിളിയും അഭിമാനവുമാണെന്ന് മേത്ത പറഞ്ഞു.
പ്രേക്ഷകര്‍ക്ക് എന്നും മനസ്സില്‍സൂക്ഷിക്കാന്‍ കഴിയുന്നതായിരിക്കുമിത്. ഗാന്ധിജിയിലൂടെ ഒരുരാജ്യം പിറന്നതിന്റെ വിവരണമാണ് പ്രേക്ഷകരിലേക്ക് എത്തിക്കുകയെന്ന് അപ്ലോസ് എന്റര്‍ടെയ്ന്‍മെന്റ് സി.ഇ.ഒ. സമീര്‍ പറഞ്ഞു.
Content Highlights: Ram Guha’s books on MK Gandhi to be adapted into web series starring Pratik Gandhi
Published: 01 Aug 2022, 11:40 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented