
പാലക്കാട്: തസ്രാക് ഒ.വി വിജയന് സ്മാരക സമിതി നല്‍കിവരുന്ന 2024-ലെ ഒ.വി വിജയന് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച ഇ. സന്തോഷ് കുമാറിന്റെ ജ്ഞാനഭാരം (നോവല്‍) സന്തോഷ് ഏച്ചിക്കാനത്തിന്റെ കവണ (കഥാസമാഹാരം) എന്നീ പുസ്തകങ്ങൾക്കാണ് പുരസ്കാരം. ഷാഫി പൂവത്തിങ്കല്‍ യുവകഥാപുരസ്കാരത്തിന് അർഹനായി.
കഴിഞ്ഞ മൂന്നു വര്‍ഷത്തെ പുസ്തകങ്ങളാണ് പുരസ്കാരത്തിനായി പരിഗണിച്ചത്. അയച്ചുകിട്ടിയതും നിര്‍ദേശങ്ങളായി വന്നവയും നിര്‍ണയ സമിതി വിലയിരുത്തി. മുപ്പത്തഞ്ച് വയസ്സിനുള്ളിലുള്ളവരുടെ അയച്ചുകിട്ടിയ, 2024 മാര്‍ച്ച് വരെ പ്രസിദ്ധീകരിക്കാത്ത കഥയാണ് യുവകഥാ പുരസ്കാരത്തിനായി പരിഗണിച്ചത്.
Content Highlights: ov vijayan awards e santhoshkumar, santhosh echikkanam, shafi poovathingal
Published: 10 May 2025, 02:08 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented