പ്രഭാഷകനും വാഗ്മിയും മാതൃഭൂമി ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായിരുന്ന എം.പി. വീരേന്ദ്രകുമാറിന്റെ വാക്കുകള്‍ക്കായി കേരളം എന്നും കാതോര്‍ത്തിരുന്നു.

കോഴിക്കോട്: എന്നും മനുഷ്യർക്കും പ്രകൃതിക്കുംവേണ്ടി നിലകൊണ്ട സോഷ്യലിസ്റ്റും എഴുത്തുകാരനും മാധ്യമരംഗത്തെ അതികായനുമായിരുന്ന എം.പി. വീരേന്ദ്രകുമാറിന്റെ സ്മരണയ്ക്കായി മാതൃഭൂമി ഏർപ്പെടുത്തിയ തോട്ട് ലീഡർഷിപ്പ് പുരസ്‌കാരം സുനിതാകൃഷ്ണന് സമ്മാനിച്ചു. മനുഷ്യക്കടത്തിനും ലൈംഗിക ചൂഷണത്തിനുമെതിരേ പ്രവർത്തിക്കുന്ന പ്രജ്ജ്വലയുടെ സഹസ്ഥാപകയാണ് സുനിതാകൃഷ്ണൻ. മദ്രാസ് ഹൈക്കോടതി റിട്ട. ജസ്റ്റിസ് കെ. ചന്ദ്രുവാണ് എം.പി. വീരേന്ദ്രകുമാറിന്റെ ഓർമ്മദിനത്തിൽ പുരസ്‌കാരം സമ്മാനിച്ചത്. ശില്പവും പ്രശസ്തിപത്രവും അഞ്ചുലക്ഷം രൂപയുമടങ്ങുന്നതാണ് പുരസ്‌കാരം.
പ്രഭാഷകനും വാഗ്മിയും മാതൃഭൂമി ചെയർമാനും മാനേജിങ് ഡയറക്ടറുമായിരുന്ന എം.പി. വീരേന്ദ്രകുമാറിന്റെ വാക്കുകൾക്കായി കേരളം എന്നും കാതോർത്തിരുന്നു. ആ പ്രൗഢസ്മരണകൾക്ക് ആറുവർഷം തികയുന്ന മേയ് 28-ന്, തളി കണ്ടംകുളം മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ് മെമ്മോറിയൽ ജൂബിലിഹാളിലാണ് പുരസ്‌കാരസമർപ്പണവും അനുസ്മരണപ്രഭാഷണവും നടന്നത്.
ഒരിക്കലും പിതാവ് സോഷ്യലിസ്റ്റ് ആശയം കൈവിട്ടിരുന്നില്ലെന്ന് മാതൃഭൂമി മാനേജിംഗ് ഡയറക്ടർ എം വി ശ്രേയാംസ് കുമാർ പറഞ്ഞു. അതുകൊണ്ടുതന്നെ മനുഷ്യന്റെ പ്രശ്‌നങ്ങൾ സ്വന്തം പ്രശ്‌നമായി കാണാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. പ്ലാച്ചിമട സമരം അതിന് ഉദാഹരണമായിരുന്നു. ശബ്ദമില്ലാത്തവന്റെ ശബ്ദമായി മാധ്യമ സ്ഥാപനം മാറണം എന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. പ്ലാച്ചിമടയിലെ മയിലമ്മയ്ക്ക് വേണ്ടി പോരാടാൻ മാതൃഭൂമി തയ്യാറല്ലെങ്കിൽ ആർക്കുവേണ്ടിയാണ് ഈ മാധ്യമ സ്ഥാപനം എന്നായിരുന്നു അദ്ദേഹം അന്ന് എന്നോട് ചോദിച്ചത്. ഈ സ്ഥാപനം തുടങ്ങിയത് തന്നെ സ്വാതന്ത്ര്യ സമരത്തിന് വേണ്ടിയിട്ടാണ്. ആ ബോധ്യം എന്നും അദ്ദേഹത്തിന് ഉണ്ടായിരുന്നു.
1978 ൽ ആണ് ഞാനും എം.പി വീരേന്ദ്ര കുമാറും മാതൃഭൂമിയുടെ ഡയറക്ടർ ബോർഡിൽ വന്നത്. അന്നുമുതൽ അദ്ദേഹത്തിന്റെ മരണം വരെ ഒരു കൂടപ്പിറപ്പിനെ പോലെയാണ് ഞങ്ങൾ കഴിഞ്ഞിരുന്നത്. മറ്റുള്ളവരുടെ അഭിപ്രായങ്ങൾ കേൾക്കാനുള്ള തികഞ്ഞ ജനാധിപത്യ ബോധമുള്ള വ്യക്തിയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ വിയോഗം സംഭവിച്ചിട്ട് ആറുവർഷമായി എന്ന് വിശ്വസിക്കാനാവുന്നില്ലെന്ന് മാതൃഭൂമി ചെയർമാനും മാനേജിംഗ് എഡിറ്ററുമായ പി.വി ചന്ദ്രൻ പറഞ്ഞു
മാതൃഭൂമി ചെയർമാനും മാനേജിങ് എഡിറ്ററുമായ പി.വി. ചന്ദ്രൻ അധ്യക്ഷനായ ചടങ്ങിൽ മുൻ കേന്ദ്രമന്ത്രിയും രാജ്യസഭാംഗവുമായ ജയറാം രമേഷ് അനുസ്മരണപ്രഭാഷണം നടത്തി. മാതൃഭൂമി മാനേജിങ് ഡയറക്ടർ എം.വി. ശ്രേയാംസ് കുമാർ ആമുഖപ്രഭാഷണം നടത്തി. മാതൃഭൂമി ജോയിന്റ് മാനേജിങ് എഡിറ്റർ പി.വി. നിധീഷ് സ്വാഗതവും ഡയറക്ടർ (ഡിജിറ്റൽ ബിസിനസ്) എം.എസ്. മയൂര നന്ദിയും പറഞ്ഞു.
Content Highlights: Sunitha Krishnan awarded the 2026 M.P. Veerendra Kumar Thought Leadership Award., Award recognizes her significant contributions to fighting human trafficking and sexual exploitation., The award includes a sculpture, citation, and a cash prize of 5 lakh rupees., Ceremony held on May 28, 2026, marking the 6th death anniversary of M.P. Veerendra Kumar., Award presented by Justice K. Chandru.
Published: 28 May 2026, 01:07 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented