കളമശ്ശേരി: മാനവികത ഉയർത്തിപ്പിടിച്ച് സാഹിത്യരചന നടത്തുന്ന ഡോ. എം. ലീലാവതി മലയാളിയുടെ സൗഭാഗ്യമാണെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. സാഹിത്യ സാംസ്കാരിക രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്മാരക പുരസ്കാരം ഡോ. എം. ലീലാവതിക്ക് സമർപ്പിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

To advertise here,

വൈജ്ഞാനിക രചനയ്ക്ക് യുവ എഴുത്തുകാർക്കുള്ള പുരസ്കാരം ഡോ. അഖില എസ്. നായർ മന്ത്രിയിൽ നിന്ന് സ്വീകരിച്ചു. പ്രൊഫ. മുണ്ടശ്ശേരി സ്മാരക ഫൗണ്ടേഷൻ വൈസ് ചെയർമാൻ പ്രൊഫ. വി.എൻ. മുരളി അധ്യക്ഷനായി.

സെക്രട്ടറി വി. രാധാകൃഷ്ണൻ നായർ, ഗവേണിങ് കൗൺസിൽ അംഗങ്ങളായ ഡോ. ലേഖാ നരേന്ദ്രൻ, പി.എൻ. സരസമ്മ, ഡോ. എസ്. രാജശേഖരൻ, പുരോഗമന കലാസാഹിത്യസംഘം ജില്ലാ പ്രസിഡന്റ്‌ ഡോ. കെ.ജി. പൗലോസ്, സെക്രട്ടറി ജോഷി ഡോൺബോസ്കോ, കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല ഹിന്ദി വിഭാഗം മേധാവി ഡോ. കെ. അജിത, കേരള സംസ്ഥാന സാക്ഷരതാമിഷൻ ഡയറക്ടർ പ്രൊഫ. എ.ജി. ഒലീന എന്നിവർ സംസാരിച്ചു.