തൃശ്ശൂര്‍: ഇടശ്ശേരി സ്മാരകസമിതിയുടെ പുരസ്‌കാരത്തിന് കെ.വി. ശരത്ചന്ദ്രന്‍ (വിതയ്ക്കുന്നവന്റെ ഉപമ), രാജ്മോഹന്‍ നീലേശ്വരം (ജീവിതം തുന്നുമ്പോള്‍), എമില്‍ മാധവി (കുമരു-ഒരു കള്ളന്റെ സത്യാന്വേഷണപരീക്ഷണങ്ങള്‍) എന്നിവര്‍ അര്‍ഹരായെന്ന് സ്മാരകസമിതി പ്രസിഡന്റ് പ്രൊഫ. കെ.വി. രാമകൃഷ്ണന്‍, സെക്രട്ടറി ഇ. മാധവന്‍ എന്നിവര്‍ അറിയിച്ചു. പുരസ്‌കാരത്തുകയായ 50,000 രൂപ തുല്യമായി പങ്കുവെയ്ക്കും. ഡോ. കെ.പി. മോഹനന്‍, വിജു നായരങ്ങാടി, ഡോ. ഇ. ദിവാകരന്‍ എന്നിവരാണ് വിധിനിര്‍ണയം നടത്തിയത്. ഈ മാസം നടക്കുന്ന ഇടശ്ശേരി അനുസ്മരണച്ചടങ്ങില്‍ പുരസ്‌കാരസമര്‍പ്പണം നടക്കും.

To advertise here,