നിനക്കറിയാമായിരുന്നു,
അമ്മ എല്ലാം പറഞ്ഞുതന്നിരുന്നു
എന്നിട്ടും ആ ഓര്‍മകളെ കോരിയെടുക്കുമ്പോള്‍
എപ്പോഴൊക്കെയോ കൈവെള്ളയില്‍ മറഞ്ഞുപോയ *ചെങ്കറ ഈറനണിയുന്നില്ലേ?
പിന്നെ പൂവായി
പൂമരമായി നീ
സൗരഭ്യമായില്ലേ?
ഒന്നുമറിയാതെ
നെഞ്ചു വിരിച്ചു നടന്ന
പാവമൊരാണ്‍മയില്‍
ചുട്ടുപൊള്ളിയ മീനമാസ പകലില്‍ ചുവന്നൊലിച്ചതും
പിന്നെ 'നിക്കറില്‍ മുള്ളി'യെന്ന് ഇരട്ടപ്പേരു വീണതും
പള്ളിക്കൂടാരവങ്ങള്‍ക്ക് പൂര്‍ണവിരാമമിട്ടതും
ചുവന്ന തെരുവിന്റെ
തുടയോരങ്ങളില്‍
പീലി വിടര്‍ത്തിയതും
നീ അറിഞ്ഞില്ലല്ലോ!
*ചെങ്കറ: ചുവന്ന കറ
Content Highlights: Vijayaraja Mallika, Poem
Published: 19 Feb 2024, 11:58 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented